ഡല്‍ഹി : ഐ.എന്‍.ടി.യു.സിയുടെ 75ാം വാര്‍ഷികാഘോഷവും സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും മെയ് മൂന്നിന് നടക്കുമെന്ന് പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പരുത്തിക്കുഴിയിലാണ് പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ്.
ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ തുടർന്നുള്ള ഏറ്റുമുട്ടലിനിടെയാണ് ചന്ദ്രശേഖരന്റെ വാർത്താ സമ്മേളനം. ഐ എൻ ടി യു സി കോൺഗ്രസുമായി ഇഴുകിച്ചേർന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസ് പ്രസിഡന്റുമാരാണ് ഐ.എൻ.ടി.യു.സിയുടെ പരിപാടികളിൽ പങ്കെടുക്കുന്നത്. ഐ.എൻ.ടി.യു.സിയുടെ ഭരണഘടനയും എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും രേഖകളും പോഷകസംഘടനയാണെന്നതിന്റെ തെളിവാണെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
അതിനിടെ, മഞ്ഞുരുക്കത്തിന് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ട്. ആർ ചന്ദ്രശേഖരനുമായി കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ ഒന്നര മണിക്കൂറോളം നീണ്ട ചർച്ച നടത്തി. സതശീനുമായും സുധാകരൻ സംസംരിച്ച ശേഷം തുടർചർച്ച ഉണ്ടാകും.