• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദിവസവും മൂന്ന് മണിക്കൂര്‍ തൊഴിലാളികൾക്ക് വിശ്രമം; ഉത്തരവ് പാലിച്ചില്ലെങ്കിൽ കടുത്ത നടപടി, പരിശോധന തുടരും

by Web Desk 04 - News Kerala 24
February 19, 2024 : 5:31 pm
in Kerala, News
Reading Time: 1 min read
0
A A
0
ദിവസവും മൂന്ന് മണിക്കൂര്‍ തൊഴിലാളികൾക്ക് വിശ്രമം; ഉത്തരവ് പാലിച്ചില്ലെങ്കിൽ കടുത്ത നടപടി, പരിശോധന തുടരും

കൊച്ചി: വേനൽ കടുത്തതോടെ തൊഴിലാളികളുടെ തൊഴിൽ സമയം പുനർ ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവ്. കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യത്തിലാണ് തൊഴിൽ വകുപ്പ് തൊഴിലാളികളുടെ തൊഴിൽ സമയം പുനർ ക്രമീകരിച്ചത്.പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമം ആയിരിക്കും. മേൽ നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന ആരംഭിച്ചു. പ്രസ്തുത നിർദ്ദേശം പാലിക്കാത്ത തൊഴിലുടമകളോടും, കരാറുകാരോടും ലേബർ കമ്മീഷണറുടെ ഉത്തരവ് പാലിക്കണമെന്ന് ആദ്യഘട്ടം എന്ന നിലയിൽ കർശന നിർദേശം നൽകി.

തുടർന്നും നിയമ ലംഘനം കണ്ടെത്തിയാൽ 1958ലെ മിനിമം വേജസ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. നിയമ ലംഘനം കാണുന്ന പക്ഷം ജില്ലാ ലേബർ ഓഫീസ് എറണാകുളം ഫോൺ നമ്പറിൽ പരാതി വിളിച്ച് അറിയിക്കാവുന്നതാണ്. അതേസമയം, സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുകയാണ്. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇന്നും നാളെയും (2024 ഫെബ്രുവരി 19, 20 ) എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്; കുട്ടിയുടെ വസ്ത്രങ്ങൾ ഇവിടെ നിന്ന് ശേഖരിച്ചു

Next Post

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം, നടനും ബി ജെ പി നേതാവുമായ എസ് വി ശേഖറിന് ഒരു മാസം തടവ് ശിക്ഷ

വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം, നടനും ബി ജെ പി നേതാവുമായ എസ് വി ശേഖറിന് ഒരു മാസം തടവ് ശിക്ഷ

സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് സമ്പൂർണ നിരോധനമേർപ്പെടുത്താൻ ഈ രാജ്യം….

സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് സമ്പൂർണ നിരോധനമേർപ്പെടുത്താൻ ഈ രാജ്യം....

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021