കൊച്ചി : പറവൂര്‍ മാല്യങ്കരയില്‍ ഭൂമി തരം മാറ്റാനാകാതെ മല്‍സ്യത്തൊഴിലാളി സജീവന്‍ ജീവനൊടുക്കിയ കേസ് റവന്യൂവകുപ്പ് അന്വേഷിക്കും. റവന്യു വകുപ്പിന് വീഴ്ച പറ്റിയോ എന്ന് ജോയിന്റ് കമ്മിഷണര്‍ അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മറ്റ് ഏജന്‍സികളുടെ ഇടപെടല്‍, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവയും അന്വേഷിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാല്യങ്കര കോയിക്കല്‍ സജീവനെ (57) ഇന്നലെ രാവിലെ 7 മണിയോടെയാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വസ്ത്രത്തില്‍ നിന്നു മരണക്കുറിപ്പു ലഭിച്ചിരുന്നു. സജീവന്റെ ആത്മഹത്യയിലും ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.