കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് റിമ കല്ലിങ്കൽ. റിപ്പോർട്ടിൽ എന്താണുള്ളതെന്ന് അറിയാൻ സ്ത്രീകളെന്ന നിലയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് റിമ പറഞ്ഞു. നിയമനിർമാണത്തിൽ സിനിമ മേഖലയിലെ വനതികളോടും അഭിപ്രായം തേടണമെന്നും റിമ കല്ലിങ്കൽ 24 നോട് പറഞ്ഞു. സിനിമാ മേഖലയിലെ നിയമനിർമാണത്തിന് നേരത്തെ തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും റിമ പറഞ്ഞു.