• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ പുഷ്പ : ദി റൈസ്—ഭാഗം 1-ന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

by Web Desk 01 - News Kerala 24
January 5, 2022 : 1:08 pm
0
A A
0
അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ പുഷ്പ : ദി റൈസ്—ഭാഗം 1-ന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ പ്രക്ഷേപകരിൽ ഒന്നായ പ്രൈം വീഡിയോ, ഈ പുതുവർഷത്തിൽ കാഴ്ചക്കാർക്ക് അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ആക്ഷൻ ത്രില്ലർ പുഷ്പ: ദി റൈസ്- ഭാഗം 1-ന്റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് വിരുന്ന് ഒരുക്കിയിരിക്കുന്നു. സുകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേർന്ന് നിർമ്മിച്ച ഈ തെലുങ്ക് ആക്ഷൻ ഡ്രാമയിൽ രശ്മിക മന്ദന്നയും അഭിനയിക്കുന്നു, ഒപ്പം മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ നടൻ ഫഹദ് ഫാസിൽ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ജനുവരി 7 ന് ചിത്രം പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തും. തമിഴിലും മലയാളത്തിലും കന്നടയിലും ചിത്രം ലഭ്യമാണ്. പുഷ്പ: ദി റൈസ്—ഭാഗം 1 ആന്ധ്രാപ്രദേശിൽ തലയെടുപ്പോടെ നിലകൊള്ളുന്ന നിബിഢമായ, വന്യമായ ശേഷാചലം കാടുകളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

ഇവിടെ, അല്ലു അർജുൻ അവതരിപ്പിച്ച കഥാപാത്രമായ ലോറി ഡ്രൈവർ പുഷ്പ രാജ് ചുവന്ന ചന്ദന മരങ്ങൾ കടത്തുന്നതിൽ പങ്കാളിയാണ്. ഈ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്ത് സാമ്രാജ്യത്തെ പോലീസ് അടിച്ചമർത്തുമ്പോൾ, തിന്മയ്‌ക്കെതിരായ നന്മയുടെ പോരാട്ടമാണ് സിനിമ കാണിക്കുന്നത്. വേഗതയേറിയതും ശക്തവും ചിന്തോദ്ദീപകവുമായ ആഖ്യാനം കാഴ്ചക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു, അവിടെ ശരിയും തെറ്റും ഇല്ല, മോശം മനുഷ്യരില്ല – ചാരനിറത്തിലുള്ള വ്യത്യസ്ത നായകന്മാർ മാത്രം. സിനിമ ആരാധകരിൽ നിന്നും സിനിമാ മേഖലയിൽ ഉള്ളവരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായം നേടി, രാജ്യത്തുടനീളം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ഹൗസ് ഫുൾ ആയിരുന്നു, അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും ആരാധകർ സിനിമാ ഹൗസുകളിൽ തിങ്ങിനിറഞ്ഞിരുന്നു.

“പ്രൈം വീഡിയോയിലെ ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നർ പുഷ്പ: ദി റൈസ്-പാർട്ട് 1-ന്റെ ലോകമെമ്പാടുമുള്ള സ്ട്രീമിംഗ് പ്രീമിയറിലൂടെ കാഴ്ചക്കാർക്ക് പുതുവർഷത്തിന് ആവേശകരമായ തുടക്കം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” പ്രൈം വീഡിയോയുടെ ഇന്ത്യൻ ഉള്ളടക്ക ലൈസൻസിംഗ് മേധാവി മനീഷ് മെൻഗാനി പറഞ്ഞു. “ഞങ്ങളുടെ പ്രാദേശിക ഭാഷാ ഉള്ളടക്കത്തിന്റെ വലിയ ശേഖരത്തിലേക്ക് ആവേശകരമായ ഒരു പുതിയ കൂട്ടിച്ചേർക്കൽ, ഈ അതിവേഗ സിനിമ ഞങ്ങളുടെ ഉപഭോക്താക്കളെ തുടക്കം മുതൽ അവസാനം വരെ ആകർഷിക്കും. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന്ന തുടങ്ങിയവർ അണിനിരക്കുന്ന ഈ ചിത്രം അവരുടെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

മൈത്രി മൂവി മേക്കേഴ്‌സുമായും മുട്ടംസെട്ടി മീഡിയയുമായും സഹകരിക്കുന്നതിലും ഈ മികച്ച ആക്ഷൻ ത്രില്ലർ ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്.” എഴുത്തുകാരനും സംവിധായകനുമായ സുകുമാർ പറഞ്ഞത്: “ആദ്യമായി, ഈ സിനിമ ബോക്‌സ് ഓഫീസിൽ ഹിറ്റാക്കിയതിന് ആരാധകരോടും പ്രേക്ഷകരോടും അവരുടെ സ്നേഹത്തിനും അഭിനന്ദനത്തിനും ഞാൻ നന്ദി പറയുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയിൽ നടക്കുന്ന കഥയാണിത്. ചുവന്ന ചന്ദനക്കടത്ത് പ്രവർത്തനങ്ങളുടെ ആഴങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊ ണ്ട് പോകണമെന്ന ആശയം കുറച്ച് നാളുകളായി മനസ്സിലുണ്ടായിരുന്നു. സിനിമ നന്മയുടെയും തിന്മയുടെയും സമ്പൂർണ്ണതയിൽ നിന്ന് അകന്ന് ആക്ഷന്റെയും ഡ്രാമയുടെയും ഒരു മുഴുനീള കാഴ്‌ച നൽകുന്നു എന്ന വസ്തുതയെ പ്രേക്ഷകർ അഭിനന്ദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ശ്രദ്ധേയമായ കഥയും കഴിവുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനവും ലോകമെമ്പാടുമുള്ള കാഴ്ചക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാക്കി ഇതിനെ മാറ്റും.”

സിനിമയിലെ തന്റെ വേഷത്തെക്കുറിച്ച് സംസാരിച്ച അല്ലു അർജുൻ പറഞ്ഞത് “ഞാൻ തിരക്കഥ വായിച്ച നിമിഷം, അത് എനിക്ക് ചെയ്യാൻ കഴിയും എന്നെനിക്ക് തോന്നി. പതിയെ പതിയെ ഉയരുന്ന ഒരു അധഃസ്ഥിതന്റെ കഥ അവിശ്വസനീയമാണ് എന്ന് തോന്നാമെങ്കിലും സിനിമയിൽ അവന്റെ യാത്രയെ അവതരിപ്പിച്ച രീതിയും, ഈ കഥാപാത്രത്തിൽ ചേർത്തിരിക്കുന്ന ഓരോ കാര്യങ്ങളും സൂക്ഷ്മവും വളരെ സവിശേഷവും എന്റെ കരിയറിൽ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തവുമാണ്. ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, കൂടാതെ ചിത്രം പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്നതിൽ ഞാൻ തികച്ചും ആവേശഭരിതനാണ്. “പ്രേക്ഷകർ സിനിമയെ ഇത്രയധികം പ്രശംസിച്ചപ്പോൾ മാസങ്ങളോളം നീണ്ട പ്രയത്നവും പരിശീലനവും ഫലം കണ്ടു”, രശ്മിക മന്ദാന പറഞ്ഞു. “അല്ലു അർജുൻ, ഫഹദ് ഫാസിൽ തുടങ്ങിയ മികച്ച അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. അതുല്യമായ കഥാസന്ദർഭവും ശക്തമായ ആഖ്യാനവും അതുപോലെ തന്നെ ബഹുമുഖമായ കഥാപാത്ര രേഖാചിത്രങ്ങളും ഈ സിനിമയെ ജീവസുറ്റതാക്കാൻ സ്രഷ്‌ടാക്കൾ നടത്തിയ പരിശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.”

തന്റെ ആദ്യ തെലുങ്ക് സിനിമയെക്കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞത് ഇതാണ്: “പുഷ്പ: ദി റൈസ്-പാർട്ട് 1 തെലുങ്ക് സിനിമാ വ്യവസായത്തിൽ എനിക്ക് ഒരു മികച്ച അരങ്ങേറ്റം സമ്മാനിച്ചു. എന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയ രീതി ഭാവം, സംഭാഷണങ്ങൾ, ആക്ഷൻ സീക്വൻസുകൾ തുടങ്ങി ഓരോ ഘടകങ്ങളും കഥാഗതിയിൽ സങ്കീർണ്ണമായി ഇഴചേർന്നിരിക്കുന്നു. അത്തരം പ്രത്യേകതയുള്ള ഒരു വേഷം ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. പ്രൈം വീഡിയോയിലൂടെ ഈ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോൾ, ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്ക് ആസ്വദിക്കാനായി എന്റെ അഭിനയത്തിന്റെ വ്യത്യസ്തമായ തലങ്ങൾ കൊണ്ടുവരുന്നതിൽ ഞാൻ വളരെ ആവേശഭരിതനാണ്.”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മരുമകളുടെ ആത്മഹത്യ കേസ് ; ശാന്ത രാജന്‍ പി ദേവ് കീഴടങ്ങി

Next Post

സ്ത്രീകളെ ശല്യപ്പെടുത്തി ; എഎസ്ഐ ട്രെയിനിൽ മർദിച്ചു ; പൊന്നൻ ഷമീർ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്ത്രീകളെ ശല്യപ്പെടുത്തി ; എഎസ്ഐ ട്രെയിനിൽ മർദിച്ചു ; പൊന്നൻ ഷമീർ പിടിയിൽ

സ്ത്രീകളെ ശല്യപ്പെടുത്തി ; എഎസ്ഐ ട്രെയിനിൽ മർദിച്ചു ; പൊന്നൻ ഷമീർ പിടിയിൽ

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

ബീഹാറില്‍ ഉപമുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും കൊവിഡ്

കേന്ദ്രമന്ത്രി ബിജെപി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിട്ടതെന്തിന്? പാര്‍ട്ടിക്ക് കടുത്ത തലവേദന

കേന്ദ്രമന്ത്രി ബിജെപി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിട്ടതെന്തിന്? പാര്‍ട്ടിക്ക് കടുത്ത തലവേദന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In