• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും

by Web Desk 01 - News Kerala 24
January 27, 2022 : 1:50 pm
in India, News
Reading Time: 1 min read
0
A A
0
റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും

ചെന്നൈ : വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ഇളവ് ആവശ്യപ്പെട്ട കേസിൽ നടൻ വിജയ്ക്കെതിരേ കോടതി നടത്തിയ പരാമർശം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നീക്കി. കോടതിയുടെ പരാമർശങ്ങൾ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് വിജയ് നൽകിയ അപേക്ഷ അനുവദിച്ചാണ് കോടതി ഉത്തരവ്. ഇംഗ്ലണ്ടിൽ നിന്ന് 2012-ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് അമിത പ്രവേശന നികുതി ഈടാക്കുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് താരത്തിന് നിശിത വിമർശനം നേരിടേണ്ടിവന്നത്. നികുതി വെട്ടിപ്പ് രാജ്യദ്രോഹമാണെന്നും സിനിമകളിലെ താരങ്ങൾ നികുതി വെട്ടിക്കുകയാണെന്നുമായിരുന്നു ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യന്റെ നിരീക്ഷണം. പ്രവേശന നികുതിക്കുപുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കഴിഞ്ഞ വർഷം ജൂലായിൽ കോടതി ഉത്തരവിട്ടിരുന്നു.

നികുതിയടയ്ക്കാൻ തയ്യാറാണെന്നും സിംഗിൾ ബെഞ്ചിന്റെ പ്രതികൂല പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് എം. ദുരൈസ്വാമിയും ആർ. ഹേമലതയുമടങ്ങുന്ന ബെഞ്ച് കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കുകയും ചെയ്തു. ജസ്റ്റിസ് പുഷ്പ സത്യനാരായണയും മുഹമ്മദ് ഷഫീഖുമടങ്ങുന്ന ബെഞ്ചാണ് കോടതിയുടെ പരാമർശം നീക്കം ചെയ്തത്. കാറിന് പ്രവേശന നികുതിയായി അടയ്ക്കേണ്ട 32 ലക്ഷം രൂപ വിജയ് അടച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നികുതി ഇളവ് അനുവദിക്കണണെന്നാവശ്യപ്പെട്ട് പല പ്രമുഖരും നൽകിയ ഹർജികൾ കോടതി നേരത്തേ തള്ളിയിട്ടുണ്ടെങ്കിലും വിജയ്ക്കെതിരേ നടത്തിയത്പോലുള്ള പരാർശങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ്കോടതി പ്രതികൂല പരാമർശങ്ങൾ നീക്കം ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

Next Post

എന്‍ഐഎക്ക് തിരിച്ചടി ; കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എന്‍ഐഎക്ക് തിരിച്ചടി ; കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

എന്‍ഐഎക്ക് തിരിച്ചടി ; കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

കോലി മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം : രവി ശാസ്ത്രി

കോലി മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം : രവി ശാസ്ത്രി

മാക്ക് വെബ്ക്യാമറയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തി ; വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

മാക്ക് വെബ്ക്യാമറയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തി ; വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

തിരുവനന്തപുരത്ത്  ഗുണ്ടാ അക്രമണം ;  കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

തിരുവനന്തപുരത്ത് ഗുണ്ടാ അക്രമണം ; കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുത്  ;  പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെയ്ക്കരുത് ; പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021