കീവ് : റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ മൂവായിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന. യുക്രെയ്നിനു മേൽ റഷ്യ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതലുള്ള കണക്കുകൾ പ്രകാരം ഇതുവരെ 3,153 സാധാരണക്കാരാണ് കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാൽ യഥാർഥ കണക്കുകൾ ഇതിലും കൂടുതലാവാം.
അനവധി ആളുകൾ കൊല്ലപ്പെട്ട മരിയുപോൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടാണ് യഥാർഥ കണക്കുകൾ തിട്ടപ്പെടുത്തുന്നതിൽ കാലതാമസത്തിന് ഇടയാക്കുന്നത്. മരിയുപോളിൽ 80 ശതമാനം മുതൽ 90 ശതമാനം വരെ കെട്ടിടങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായാണ് വിവരം.