• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വർക്കലയിൽ ശക്തമായ തിരയിൽ തകർന്നത് ‘അവകാശവാദങ്ങൾ’; ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽപെട്ട യുവതിയുടെ നില ഗുരുതരം

by Web Desk 04 - News Kerala 24
March 9, 2024 : 9:55 pm
in Kerala, News
0
A A
0
വർക്കലയിൽ ശക്തമായ തിരയിൽ തകർന്നത് ‘അവകാശവാദങ്ങൾ’; ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽപെട്ട യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് അപകടത്തില്‍പ്പെട്ട യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഹൈദരാബാദ് സ്വദേശിനിയായ 26കാരിയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് കടലില്‍ വീണ് 15 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശക്തമായ തിരയിൽ പാലത്തിന്‍റെ കൈവരി തകർന്നാണ് ആളുകൾ കടലിൽ വീണത്. അതേസമയം, അപകടത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. ശക്തമായി തിരയടിച്ചതിന് പിന്നാലെ പാലത്തിലുണ്ടായിരുന്ന സഞ്ചാരികളെ ലൈഫ് ഗാർഡുകൾ കരയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് വീണ്ടും തിരയടിച്ച് അപകടമുണ്ടായത്.ശക്തമായ തിരയിൽ പാലത്തിന്‍റെ കൈവരി തകർന്നു. നിരവധി പേർ കടലിൽ വീണു. പരിക്കേറ്റ 15 പേരെ ആദ്യം തൊട്ടടുത്ത ആശുപത്രികളിലേക്ക്മാറ്റി. ഗുരുതരമായി പരിക്കേറ്റ രണ്ട് ആന്ധ്രാ സ്വദേശികളെയും രണ്ട് കോയമ്പത്തൂർ സ്വദേശികളെയും തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഇവരിൽ ഹൈദരാബാദ് സ്വദേശിനിയായ 26കാരി അനീറ്റയുടെ ആരോഗ്യനിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.

ഡിസംബർ 23നാണ് ഏറെ കൊട്ടിഘോഷിച്ച് വർക്കല ബീച്ചിലൊരുക്കിയ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 100 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും നിർമിച്ച പാലത്തിന്, ശക്തമായ തിരകളെയും കാറ്റിനെയും മറികടക്കാനുള്ള കരുത്തുണ്ടെന്നായിരുന്നു ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അവകാശവാദം.അമേരിക്കൻ കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണമെന്നായിരുന്നു ടൂറിസം വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, ഈ അവകാശവാദങ്ങളെല്ലാം പൊളിച്ചുകൊണ്ടാണ് ഉദ്ഘാടനം നടത്തി മൂന്ന് മാസം മുമ്പേ പാലം തകർന്ന സംഭവം ഇന്നുണ്ടായത്. അവധിദിനങ്ങളായതിനാൽ ധാരാളം സ‌ഞ്ചാരികൾ പാലത്തിൽ കയറാനുണ്ടായിരുന്നു. കൃത്യസമയത്ത് ലൈഫ് ഗാർഡുകളും തീരത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ധാര്‍ത്ഥന്‍റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി, നന്ദി പറഞ്ഞ് അച്ഛൻ

Next Post

‘പാകിസ്ഥാനിൽ 22കാരന് വധശിക്ഷ, 17കാരന് ജീവപര്യന്തം’; കോടതി വിധി മതനിന്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘പാകിസ്ഥാനിൽ 22കാരന് വധശിക്ഷ, 17കാരന് ജീവപര്യന്തം’; കോടതി വിധി മതനിന്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ

'പാകിസ്ഥാനിൽ 22കാരന് വധശിക്ഷ, 17കാരന് ജീവപര്യന്തം'; കോടതി വിധി മതനിന്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ

ലുലു മാളിന് 11ന്റെ നിറവ്, കൊച്ചിയുടെ വിലാസമായി മാറിയ വളർച്ച; ഇതുവരെ മാൾ സന്ദർശിച്ചത് ഇത്രയുമാളുകൾ…

ലുലു മാളിന് 11ന്റെ നിറവ്, കൊച്ചിയുടെ വിലാസമായി മാറിയ വളർച്ച; ഇതുവരെ മാൾ സന്ദർശിച്ചത് ഇത്രയുമാളുകൾ...

ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം  ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്‌

ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്‌

അപ്രതീക്ഷിത നീക്കം: അരുണ്‍  ഗോയലിന്റെ  രാജി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

അപ്രതീക്ഷിത നീക്കം: അരുണ്‍ ഗോയലിന്റെ രാജി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നിര്‍ണായകമായത് പ്രദേശത്തെ യുവതിയുടെ ഇടപെടല്‍

11കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നിര്‍ണായകമായത് പ്രദേശത്തെ യുവതിയുടെ ഇടപെടല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021