തിരുവനന്തപുരം : സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു. ഇ ചന്ദ്രശേഖരൻ, പി പി സുനീർ എന്നിവരാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാർ. സംസ്ഥാന എക്സിക്യുട്ടീവിൽ ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ആർ രാജേന്ദ്രൻ, ജി ആർ അനിൽ, കെ കെ അഷ്റഫ്, കമല സദാനന്ദൻ, സി കെ ശശിധരൻ എന്നിവരാണ് പുതുമുഖങ്ങൾ. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.