• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുക്രൈന്‍ ആര്‍മിയില്‍ ചേര്‍ന്ന സായ് നികേഷിനെ തിരികെയെത്തിക്കണമെന്ന് മാതാപിതാക്കള്‍

by Web Desk 04 - News Kerala 24
March 8, 2022 : 7:36 pm
in India, News
Reading Time: 1 min read
0
A A
0
യുക്രൈന്‍ ആര്‍മിയില്‍ ചേര്‍ന്ന സായ് നികേഷിനെ തിരികെയെത്തിക്കണമെന്ന് മാതാപിതാക്കള്‍

ചെന്നൈ: യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌നാട് യുവാവിനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് മാതാപിതാക്കള്‍. തമിഴ്നാട് കോയമ്പത്തൂര്‍ സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ യുദ്ധഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിച്ചത്. ‘വാര്‍ത്ത അറിഞ്ഞ മുതല്‍ ഞങ്ങള്‍ വളരെയധികം ദുഃഖത്തിലാണ്. മകനെ എങ്ങനെയെങ്കിലും തിരികെയെത്തിക്കാന്‍ ഞാന്‍ കേന്ദ്ര സര്‍ക്കാറിനോട് അപേക്ഷിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് സുരക്ഷിതനാണെന്ന് അവന്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരികെ വരാനാവശ്യപ്പെട്ടിട്ടും അവന്‍ അനുസരിച്ചില്ല-യുവാവിന്റെ പിതാവ് രവിചന്ദ്രന്‍ പറഞ്ഞു.

സായ് നികേഷിന് ചെറുപ്പം മുതല്‍ തന്നെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു. അവന്റെ മുറിയില്‍ നിറയെ സൈന്യത്തിന്റെ ചിത്രമാണ്. രണ്ടുതവണ സൈന്യത്തില്‍ ചേരാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടെന്നും ഇവര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആംഡ് ഫോഴ്സില്‍ ചേരാനും ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ ചെന്ന് അന്വേഷിച്ചു. എന്നാല്‍ അതും സാധ്യമായില്ല. തുടര്‍ന്ന് ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെനിന്നാണ് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നതായാണ് വിവരം.

കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്‌കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് വര്‍ഷത്തെ കോഴ്‌സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്.വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനാണ് യുവാവെന്നാണ് വിവരം. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലും സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി.
റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ നേരത്തെ വിശദമാക്കിയിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈന്‍ ഫോറിന്‍ ലീജിയന്‍ എന്നാണ് യുക്രൈന്‍ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവര്‍ത്തകരെ റഷ്യയ്‌ക്കെതിരെ പോരാടാന്‍ എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയുടെ പോസ്റ്റിൽ ‘ പോയി ചത്തൂടേ ‘ എന്ന് കമന്‍റ് ; മാറാത്ത മനോഭാവമെന്ന് മന്ത്രി വീണ ജോർജ്

Next Post

തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു ; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു ; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി

തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു ; കുത്തിയത് മയക്കുമരുന്ന് കേസ് പ്രതി

ഇനി പറക്കാൻ നിയന്ത്രണമില്ല ;  അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ഇനി പറക്കാൻ നിയന്ത്രണമില്ല ; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

വർക്കലയിലെ കൂട്ടമരണം ;  കടുത്ത ചൂടും പുക ശ്വസിച്ചതും മരണകാരണമായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

വർക്കലയിലെ കൂട്ടമരണം ; കടുത്ത ചൂടും പുക ശ്വസിച്ചതും മരണകാരണമായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

‘ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണ് ‘ ;  തദ്ദേശ  ഭരണകൂടങ്ങളെ ഓർമ്മിപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍

' ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണ് ' ; തദ്ദേശ ഭരണകൂടങ്ങളെ ഓർമ്മിപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍

തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021