ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി. പുതുതായി 5,477 കോവിഡ് കേസുകളും 3,405 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,15,430 ഉം രോഗമുക്തരുടെ എണ്ണം 5,64,947 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,906 ആയി. ചികിത്സയിലുള്ളവരിൽ 310 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.79 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,472 ഉം ജിദ്ദയിൽ 985 ഉം മക്കയിൽ 425 ഉം മദീനയിൽ 359 ഉം ഹുഫൂഫിൽ 189 ഉം ദമ്മാമിൽ 143 ഉം ത്വാഇഫിൽ 141 ഉം ഖുലൈസിൽ 103 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,38,46,446 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,95,358 ആദ്യ ഡോസും 2,34,55,421 രണ്ടാം ഡോസും 51,95,667 ബൂസ്റ്റർ ഡോസുമാണ്.