• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി സൗദി

by Web Desk 04 - News Kerala 24
October 15, 2022 : 9:38 pm
in News, World
Reading Time: 1 min read
0
A A
0
വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി സൗദി

റിയാദ്: ചട്ടങ്ങൾ ലംഘിക്കുകയും നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് മാനവ വിഭവശേഷി മന്ത്രാലയം റദ്ദാക്കി. മറ്റ് എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ അന്വേഷണാനന്തരം അന്തിമ തീരുമാനം എടുക്കുന്നതുവരെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. 2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും പരാതികളിന്മേലുള്ള അന്വേഷണങ്ങളിലും ബോധ്യമായ തൊഴിൽ നിയമങ്ങളുടെ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പ്രധാനമാണെന്ന് മന്ത്രാലയം കരുതുന്നു. അതുകൊണ്ട് തന്നെ ഈ മേഖല നിരീക്ഷണത്തിന്റെയും നടപടികളുടെയും ചട്ടക്കൂടിനുള്ളിലാണ്. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ വ്യവസ്ഥകളുടെ ലംഘനം ബോധ്യമായാൽ നടപടി സ്വീകരിക്കും. കക്ഷികൾക്കിടയിൽ ഉണ്ടാകാവുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കാനുള്ള നീക്കവുമുണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച 400-ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് സഅദ് അൽഹമ്മാദ് പറഞ്ഞു.

റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ലൈസൻസുകൾ റദ്ദാക്കുക, പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിക്കുക എന്നിവയിലൂടെ കേവല ശിക്ഷാനടപടികൾ സ്വീകരിക്കുക എന്നതല്ല മന്ത്രാലയത്തിന്റെ നയം. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഗുരുതരമായ ലംഘനങ്ങൾ മന്ത്രാലയം വെച്ചുപൊറുപ്പിക്കില്ലെന്നും ലൈസൻസ് അസാധുവാക്കുക, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സ്ഥിരമായി നിർത്തിവെപ്പിക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുമെന്നും ഹമ്മാദി വ്യക്തമാക്കി.

തൊഴിൽ അവകാശങ്ങളുടെ ലംഘനം, വ്യക്തികളെ കടത്തൽ തുടങ്ങിയവ ഗുരുതരമായ ചട്ട ലംഘനങ്ങളാണെന്നും അത്തരം സന്ദർഭങ്ങളിൽ, റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ബാങ്ക് ഗ്യാരന്റി ഉപയോഗിച്ച് മന്ത്രാലയം രാജ്യത്തെ പൗരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നരബലി: ഷാഫി മോർച്ചറി സഹായിയായി ജോലി ചെയ്തിരുന്നതായി വിവരം

Next Post

ആറ്റിങ്ങൽ ഇരട്ടക്കൊല: ആരോഗ്യം മോശം, കൊലയിൽ തനിക്ക് പങ്കില്ല, വീണ്ടും സുപ്രിം കോടതിയിൽ അനുശാന്തിയുടെ ഹർജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറ്റിങ്ങൽ ഇരട്ടക്കൊല: ആരോഗ്യം മോശം, കൊലയിൽ തനിക്ക് പങ്കില്ല, വീണ്ടും സുപ്രിം കോടതിയിൽ അനുശാന്തിയുടെ ഹർജി

ആറ്റിങ്ങൽ ഇരട്ടക്കൊല: ആരോഗ്യം മോശം, കൊലയിൽ തനിക്ക് പങ്കില്ല, വീണ്ടും സുപ്രിം കോടതിയിൽ അനുശാന്തിയുടെ ഹർജി

6 വര്‍ഷം മുന്‍പ് വിവാഹം റജിസ്റ്റര്‍ ചെയ്തു: നയന്‍താര; വാടക ഗർഭധാരണത്തിൽ ട്വിസ്റ്റ്

6 വര്‍ഷം മുന്‍പ് വിവാഹം റജിസ്റ്റര്‍ ചെയ്തു: നയന്‍താര; വാടക ഗർഭധാരണത്തിൽ ട്വിസ്റ്റ്

പ്ലസ് വൺ പ്രവേശനം: ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ; ആകെ 3,85,909 പേർ

പ്ലസ് വൺ പ്രവേശനം: ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ; ആകെ 3,85,909 പേർ

കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; ഈ അപായ സൂചനകള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; ഈ അപായ സൂചനകള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

നിതീഷ് സഞ്ചരിച്ച ബോട്ട് ഗംഗയിൽ അപകടത്തിൽപ്പെട്ടു; യാത്രക്കാർ സുരക്ഷിതർ

നിതീഷ് സഞ്ചരിച്ച ബോട്ട് ഗംഗയിൽ അപകടത്തിൽപ്പെട്ടു; യാത്രക്കാർ സുരക്ഷിതർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021