കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച രഞ്ജി രഞ്ജി ട്രോഫി നടത്താന്‍ ബിസിസിഐ ഉടന്‍ വഴി കണ്ടെത്തുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊവിഡ് ബാധയില്‍ കുറവുണ്ടായാല്‍ ഉടന്‍ ആഭ്യന്തര മത്സരങ്ങള്‍ നടത്തും. വിവിധ ടീം അംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രഞ്ഞി ട്രോഫി മാറ്റിവച്ചത്. താരങ്ങളുടെ ആരോഗ്യമാണ് ബോര്‍ഡിനു പ്രധാനമെന്നും ഗാംഗുലി പറഞ്ഞു. രാജ്യത്തെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു.
ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്. രഞ്ജി ട്രോഫിക്കൊപ്പം സികെ നായിഡു ട്രോഫിയും വനിതാ ടി-20 ടൂര്‍ണമെന്റും മാറ്റിവച്ചു.