• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം

by Web Desk 04 - News Kerala 24
December 23, 2022 : 9:45 pm
in Kerala, News
0
A A
0
ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം

കൊച്ചി ∙ ബേക്കറിയിൽനിന്നു ജൂസ് കുടിച്ചതിനു പിന്നാലെ വിദ്യാർഥി മരിച്ചെന്ന കേസിൽ 11 വർഷത്തിനു ശേഷം സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്. കൊല്ലം വെട്ടിപ്പുഴ മേലേപ്പറമ്പിൽ വീട്ടിൽ സുധീന്ദ്രപ്രസാദിന്റെ മകനും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയും ആയിരുന്ന റാണാ പ്രതാപ് സിങ്ങാണ് മരിച്ചത്. സിബിഐ കേസ് അന്വേഷിക്കേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ സംശയകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തുടർച്ചയായി പരാതി സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി സിബിഐ അന്വേഷണത്തിനു നിർദേശിച്ചത്. 2011 മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. എസ്‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയിൽനിന്നു ജൂസ് കുടിച്ച് ഇറങ്ങിയ റാണാ പ്രതാപ്, വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു. ഒപ്പം ജൂസ് കുടിച്ച സഹപാഠികൾക്ക് ആർക്കും കുഴപ്പം ഉണ്ടായില്ല.

എന്നാൽ പോസ്റ്റുമോർട്ടത്തിൽ റാണാ പ്രതാപിന്റെ ആമാശയത്തിൽ ഫോർമിക് ആസിഡിന്റെ അംശം കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ ശരീരത്തിൽ എങ്ങനെ ആസിഡ് അംശം എത്തിയെന്നു കണ്ടുപിടിക്കാൻ സാധിക്കാതെ വന്നതോടെയാണ് കുട്ടിയുടെ പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചത്. 2017 നവംബർ 20ന് എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണത്തിനു കോടതി ഉത്തരവിട്ടിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രകാരം നരഹത്യ ആയേക്കാമെന്ന നിഗമനത്തിൽ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല.

സഹപാഠികൾക്കു നേരെ അന്വേഷണം നീണ്ടെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സുധീന്ദ്ര പ്രസാദ് മരിച്ചതോടെ മറ്റൊരു മകൻ ഛത്രപതി ശിവജിയെ കേസിൽ കക്ഷി ചേർത്താണ് ഇപ്പോൾ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ ശ്രദ്ധയ്ക്ക് ; കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല കാരണം

Next Post

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റ്; 81 കോടി രൂപ അനുവദിച്ച് സർക്കാർ

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റ്; 81 കോടി രൂപ അനുവദിച്ച് സർക്കാർ

പൊലീസിൽ വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാർ മാറും

പൊലീസിൽ വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാർ മാറും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021