ബെൽജിയം: പ്രൈമറി സ്കൂളിൽ നാണംകെടുത്തിയതിന് അധ്യാപികയെ 30 വർഷത്തിനുശേഷം കൊലപ്പെടുത്തിയതെന്ന് യുവാവിന്റെ കുറ്റസമ്മതം. 2020ലാണ് 37കാരനായ ഗുണ്ടർ യുവെന്റ്സ് 59കാരിയായ മരിയ വെർലിൻഡെനെ കൊലപ്പെടുത്തിത്. 1990ൽ ഏഴുവയസ്സുള്ളപ്പോഴാണ് അധ്യാപിക അപമാനിച്ചതെന്ന് യുവാവ് പറഞ്ഞു.
വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മരിയയുടെ ശരീരത്തിൽ 101 കുത്തേറ്റിരുന്നു. പണം അപഹരിക്കപ്പെടാത്തതിനാൽ മോഷണശ്രമമല്ലെന്ന് പൊലീസ് ആദ്യം തന്നെ കണ്ടെത്തി. എന്നാൽ കൊലയാളിയെ പിടികൂടാൻ സാധിച്ചില്ല. കൊലപാതകം നടത്തിയ കാര്യം ഇയാൾ സുഹൃത്തിനോടു പറഞ്ഞിരുന്നു. നൂറുകണക്കിന് ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് കൊലയാളിയെ കണ്ടെത്താൻ സാധിച്ചത്. അധ്യാപിക കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.
അതേസമയം, ദൈവവിശ്വാസിയായ ഇയാൾ വീടില്ലാത്തവർക്കായി നിരവധി സഹായങ്ങൾ ചെയ്തു വരികയായിരുന്നുവെന്ന് ബെൽജിയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.