ഇൻഡോർ: സഹപാഠികളായ വിദ്യാർഥിനികൾ വിഷം കഴിച്ച് രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യത്യസ്ത കാരണങ്ങളാലാണ് മൂവരും ഒരുമിച്ച് വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സെഹോർ ജില്ലയിലെ അസ്ത ടൗണിലാണ് കുട്ടികൾ. എന്നാൽ വെള്ളിയാഴ്ച സ്കൂളിൽ പോകാതെ 100 കിലോമീറ്റർ അകലെയുള്ള ഇൻഡോറിലെത്തിയാണ് പെൺകുട്ടികൾ വിഷം കഴിച്ചത്.
മരിച്ച പെൺകുട്ടികളിലൊരാളുടെ ആൺ സുഹൃത്തിന്റെ വീട് ഇൻഡോറിലാണ്. ഇദ്ദേഹത്തെ കാണാനാണ് സ്കൂളിൽ പോകാതെ കുട്ടികൾ ഇൻഡോറിലേക്ക് ബസ് കയറിയത്. ഇദ്ദേഹം പെൺകുട്ടിയുടെ ഫോൺ കോൾ എടുക്കാതായിരുന്നു. അതിനാൽ നേരിട്ട് കാണണമെന്ന് പെൺകുട്ടി ആഗ്രയഹിക്കുകയും അതിനു വേണ്ടി മൂവരും യാത്രചെയ്യുകയുമായിരുന്നു. ആൺസുഹൃത്ത് കാണാൻ തയാറാകുന്നില്ലെങ്കിൽ ജീവിതം അവസാനിപ്പികാൻ പെൺകുട്ടി തീരുമാനിച്ചിരുന്നു. അതിനായി അസ്തയിൽ നിന്ന് തന്നെ വിഷം വാങ്ങി സൂക്ഷിച്ചു. ഇൻഡോറിലെത്തിയപ്പോൾ പെൺകുട്ടികളിലൊരാൾ ആൺകുട്ടിയെ വിളിച്ചു.
അവർ ഒരു പാർക്കിൽ കാത്തിരുന്നു. എന്നാൽ ആൺസുഹൃത്ത് എത്തിയില്ല. ഇതോടെ പെൺകുട്ടി വിഷം കഴിച്ചു. തുടർന്ന് രണ്ടാമത്തെ കുട്ടിയും വിഷം കഴിച്ചു. അവൾ വീട്ടിൽ ഗുരുതര പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ചികിത്സയിലുള്ള പെൺകുട്ടി പറഞ്ഞു. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായതിനാലാണ് താൻ വിഷം കഴിച്ചതെന്നാണ് ചികിത്‍യിലുള്ള പെൺകുട്ടിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ഇവർ ഗുരുതരാവസ്ഥയിലാണ്. പാർക്കിലുള്ള ആളുകൾ സംഭവം കണ്ടാണ് പെൺകുട്ടിളെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കൾ ഇൻഡോറിലെത്തിയിട്ടുണ്ട്.