ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നിൽ സിനിമ നിർമിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ തമാശയായാണ് തനിക്ക് തോന്നുന്നതെന്ന് കങ്കണ റണാവത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പരാമർശം.
മോശം റോഡുകളുള്ള ഗ്രാമീണ മേഖലകളിൽ ഒരു ദിവസം കൊണ്ട് 450 കിലോമീറ്റർ ദൂരം ശരിയായ ഭക്ഷണം പോലും ഇല്ലാതെ താൻ സഞ്ചരിച്ചു. യാത്രയ്ക്കിടയിൽ കാറിൽ ഇരിക്കുമ്പോഴാണ് താൻ ചിന്തിക്കുന്നത് ഈ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സിനിമകൾ നിർമിക്കാനുള്ള ബുദ്ധിമുട്ടുകൾ ഒരു തമാശയാണ് എന്നാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന കങ്കണ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിൽ പ്രചാരണ പരിപാടിയിലാണ് കങ്കണ. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് കങ്കണയുടെ റിലീസിന് തയ്യാറായ ‘എമർജൻസി’ എന്ന ചിത്രം വീണ്ടും റിലീസ് തിയ്യതി മാറ്റിവെച്ചു.