ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുന്നതിനിടെ വിഷയത്തില്‍ സ്വന്തം അനുഭവം പറഞ്ഞ് നടി സജിത മഠത്തില്‍. തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്ന് പറയുന്നു അവര്‍. ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ പ്രതികരണം.
“ഫ്ലാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തിൽ?”, സജിത മഠത്തില്‍ കുറിച്ചു. സജിതയുടെ പോസ്റ്റിനു താഴെ താന്‍ വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുകയാണെന്ന് സംവിധായിക ഇന്ദു വി എസ് കമന്റ് ചെയ്തിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരം പരിസരത്ത് ഇന്ന് കഴിവതും ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നും അവധി ദിനമായതിനാൽ പരമാവധി സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചിരുന്നു.