• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും കൈക്കൂലി കേസില്‍ പിടിയില്‍

by Web Desk 06 - News Kerala 24
March 5, 2023 : 6:58 am
in Kerala, News
0
A A
0
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

തിരുവല്ല: കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും വിജിലൻസ് കസ്റ്റഡിയിൽ. സെക്രട്ടറി നാരായൺ സ്റ്റാലിനും പ്യൂൺ ഹസീനയുമാണ് പിടിയിലായത്. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസമാണ് കൈക്കൂലി കേസിൽ സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലാവുന്നത്. മാർച്ച് ഒന്നിന് തൃശ്ശൂരിൽ പിടിയിലായത് ശസ്ത്രക്രിയക്ക് മുന്പ് കൈക്കൂലി വാങ്ങിയ രണ്ട് സർക്കാർ ഡോക്ടർമാരാണ്. രണ്ടാം തിയതി ചത്ത എരുമയെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ആയിരം രൂപ വാങ്ങിയ മൃഗ ഡോക്ടർ പിടിയിലായത് കോട്ടയത്ത് നിന്നാണ്.

ഇതിന് പിന്നാലെയാണ് തിരുവല്ലയിലെ വിജിലൻസ് ഓപ്പറേഷൻ നടന്നത്. 25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. നാരായൺ സ്റ്റാലിന് വേണ്ടി ആളുകളുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയിരുന്ന ആളാണ് പ്യൂൺ ഹസീന. നഗരസയിലെ ഖര മാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബൽസ് എന്ന കന്പനി ഉടമയിൽ നിന്നാണ് സെക്രട്ടറി പണം വാങ്ങിയത്. ഖര മാലിന്യ പ്ലാന്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നായിരുന്നു സെക്രട്ടറി കന്പനി ഉടമയോട് ആവശ്യപ്പെട്ടത്. ഇത്രയും തു നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെക്രട്ടറിയും നിലപാടെടുത്തു.

ഇതിനെ തുടർന്നാണ് കന്പനി ഉടമ വിജിലൻസിൽ പരാതി നൽകിയത്. വിജിലൻസിന്റെ നിർദേശ പ്രകാരം 25000 രൂപയുമായി പരാതിക്കാരൻ സെക്രട്ടറിയുടെ അടുത്തെത്തി. ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകെട്ടുകൾ സെക്രട്ടറി വാങ്ങി പ്യൂണായ ഹസീനയെ ഏൽപ്പിച്ചു. ഈ സമയത്താണ് വിജിലൻസ് സംഘം ഓഫീസിലെത്തിയത്. രണ്ട് പേരെയും കയ്യോടെ പൊക്കി. നാരായൺ സ്റ്റാലിനെതിരെ മുന്പ് പല തവണ കൈക്കൂലി ആരോപണങ്ങൾ ഉയന്നിട്ടുണ്ട്. പക്ഷെ ആരും വിജിലൻസിൽ പരാതി നൽകാൻ തയ്യാറിയിരുന്നില്ല.

മുൻ നഗരസഭ ചെയർപേഴ്സൺ വരെ ഇയാൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ചില ഉന്നത ബന്ധങ്ങളാണ് സെക്രട്ടറിയെ എല്ലാത്തിൽ നിന്നും സംരക്ഷിച്ചിരുന്നതെന്നും ആക്ഷേപവുമുണ്ട്. പിടിയിലായ രണ്ട് പേരെയും നാളെ തിരുവന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാ‍ധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പുക പടരുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Next Post

യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍

യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

2 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുളത്തിലെറിഞ്ഞു, ജീവന്‍ പിടിച്ച് നിര്‍ത്തി 'കുളവാഴ'

ബന്ധുവായ മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി; യുവതികൾ അടക്കം 3 പേർ അറസ്റ്റിൽ

ബന്ധുവായ മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി; യുവതികൾ അടക്കം 3 പേർ അറസ്റ്റിൽ

റോഡ് പിളര്‍ന്ന് മെറ്റലിനും ടാറിനുമൊപ്പമെത്തി കലക്ക വെള്ളം, സ്കൂട്ടര്‍ യാത്രക്കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍

റോഡ് പിളര്‍ന്ന് മെറ്റലിനും ടാറിനുമൊപ്പമെത്തി കലക്ക വെള്ളം, സ്കൂട്ടര്‍ യാത്രക്കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍

കൊച്ചിയിൽ ആശ്വാസം, നഗര മേഖലകളിൽ വിഷപ്പുക ഒഴിഞ്ഞു; ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചിയിൽ ആശ്വാസം, നഗര മേഖലകളിൽ വിഷപ്പുക ഒഴിഞ്ഞു; ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമം തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021