അബുദാബി: മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. വിതരണ കമ്പനികള്‍ക്കും റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കും അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറു മാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. മദ്യത്തിന്റെ ചേരുവകള്‍, ഉത്ഭവം, നിര്‍മ്മാതാവ്. കാലാവധി, ആല്‍ക്കഹോളിന്റെ ശതമാനം എന്നിവയുടെ വിശദാംശങ്ങള്‍ ലേബലില്‍ വ്യക്തമാക്കണം. പുതിയ നിയമപ്രകാരം മദ്യത്തില്‍ ആല്‍ക്കഹോളിന്റെ കുറഞ്ഞ അളവ് 0.5 ശതമാനം ആയിരിക്കണം. വിനാഗിരിയുടെ രുചിയോ മണമോ വൈനില്‍ ഉണ്ടാകാന്‍ പാടില്ല.
ബിയറില്‍ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍, ഫ്‌ലേവറുകള്‍, നിറങ്ങള്‍ എന്നിവ ചേര്‍ക്കാന്‍ പാടില്ല. ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം ഉല്‍പ്പന്നം തയ്യാറാക്കാനും കൈകാര്യം ചെയ്യാനുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൃത്തിയുള്ള കണ്ടെയ്‌നറുകളില്‍ വേണം ഇവ പാക്ക് ചെയ്യാന്‍. നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.