കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് വിജയം ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ഉപതിരഞ്ഞെടുപ്പുകളിലെ മേധാവിത്വം തൃക്കാക്കരയിലും എല്‍ഡിഎഫ് ആവര്‍ത്തിക്കും. സില്‍വര്‍ലൈന്‍ ഉൾപ്പെടെ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കു വേണ്ടി തൃക്കാക്കരയിൽ ജനങ്ങള്‍ വോട്ടു ചെയ്യുമെന്നും സ്വരാജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള നേതാവാണ് സ്വരാജ്.
‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന ഹാഷ്ടാഗുമായി പ്രചാരങ്ങളില്‍ സജീവമാണ് ഇടതുമുന്നണി. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും താഴെത്തട്ടു മുതൽ പ്രചാരണവും പ്രവര്‍ത്തനവും സജീവമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ കേരളത്തിൽ എൽഡിഎഫ് 100 സീറ്റ് തികയ്ക്കുമെന്ന് ചൊവ്വാഴ്ച ഇ.പി.ജയരാജൻ പറഞ്ഞിരുന്നു