തൃശൂർ∙ തേനീച്ചയുടെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. അവണൂർ സ്വദേശി മച്ചിങ്ങൽ മണിയൻ നായർ ആണ് മരിച്ചത്. വെട്ടുകാടിൽ കണ്ണൻ നമ്പിയത്ത് എന്നയാളുടെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മണിയനു തേനീച്ചക്കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണിയന്റെ ഭാര്യ ഭാര്യ ശാരദ, വർക്ക്ഷോപ്പ് ജീവനക്കാരൻ രാജു, മറ്റ് അഞ്ചു പേർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവർ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.