നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതൽ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രവർത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളവും ശീലമാക്കാവുന്നതാണ്. ഉലുവയിൽ അടങ്ങിയ ഫൈബറും മറ്റ് രാസപദാർത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാർബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഇത് സഹായകമാകും.
ഉലുവ സൗന്ദര്യ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിലും മുടിയിലും വലിയ ഗുണങ്ങൾ നൽകുന്നു. അവ ചർമ്മത്തെ ശുദ്ധീകരിക്കുകയും പോഷിപ്പിക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. നാരുകൾ, കൊഴുപ്പ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 6 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് അവ. ഇതിലെ വിറ്റാമിൻ സി മുഖചർമ്മം വർധിപ്പിക്കാനും അകാല വാർദ്ധക്യത്തെ ചെറുക്കാനും സഹായിക്കുന്നു.
ഉലുവ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. മാത്രമല്ല തലയോട്ടിയിലെ വരണ്ടതും അടരുകളുള്ളതുമായ താരൻ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് ഉലുവ. ഉലുവ മോയ്സ്ചറൈസിന് പേരുകേട്ടതും ആൻറി ഫംഗൽ ഗുണങ്ങളുള്ളതുമാണ്.
ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. വെള്ളം മാറ്റിയ ശേഷം ഉലുവ പേസ്റ്റ് തലയോട്ടിയിൽ പുരട്ടി പേസ്റ്റ് ഒരു മണിക്കൂറോളം ഇട്ടേക്കുക. 15 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നത് താരനകറ്റാൻ സഹായിക്കും. മുടികൊഴിച്ചിൽ തടയാൻ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും സഹായിക്കുന്നു. മുടികൊഴിച്ചിൽ, തലയോട്ടിയിലെ ചൊറിച്ചിൽ, തിണർപ്പ്, താരൻ എന്നിവ തടയാനും ഉലുവ പേസ്റ്റ് സഹായിക്കും.
ഉലുവയിലെ ഡയോസ്ജെനിൻ മുഖക്കുരുവിനെ ചികിത്സിക്കുകയും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഉലുവപ്പൊടിയും പാലും തൈരും ചേർത്തുണ്ടാക്കിയ ഫേസ് പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. പായ്ക്ക് പതിവായി ഉപയോഗിക്കുന്നത് നേർത്ത വരകൾ ലഘൂകരിക്കുകയും മുഖചർമ്മം മാറ്റുകയും ചെയ്യും.