ഭുവനേശ്വർ: ഒഡിഷയിലെ ദെങ്കനാൽ ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം വീണ് ട്രെയിനി പൈലറ്റിനു പരുക്ക്. 15 അടി മുകളിൽ നിന്നാണ് വിമാനം വീണത്. പരുക്കേറ്റ പൈലറ്റിനെ കാമക്യനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വരിൽനിന്ന് 130 കിലോമീറ്റർ അകലെയാണ് സംഭവം.
ട്രെയിനിങ് ആരംഭിച്ച് അരമണിക്കൂറിനകമായിരുന്നു അപകടം. മഹാരാഷ്ട്ര സ്വദേശിയായ കരണ്ഡ മാലിക് എന്ന പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്. വിമാനത്തിന്റെ മുൻഭാഗത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. 2020ൽ സമാനമായ രീതിയിൽ വിമാനം വീണ് രണ്ടു പേർ മരിച്ചിരുന്നു.




















