• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജീവിതം തേടി കുഞ്ഞിനെയെടുത്ത് ​ട്രംപ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു; ​ഗുജറാത്തി യുവാവിന് ദാരുണാന്ത്യം

by Web Desk 06 - News Kerala 24
December 23, 2022 : 11:02 am
in News, World
Reading Time: 1 min read
0
A A
0
ജീവിതം തേടി കുഞ്ഞിനെയെടുത്ത് ​ട്രംപ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു; ​ഗുജറാത്തി യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ്: യു.എസ്-മെക്സിക്കോ അതിർത്തിയിലെ ട്രംപ് മതിൽ കയറി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ​ഗുജറാത്ത് സ്വദേശിയായ 32കാരൻ വീണുമരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ഗാന്ധിനഗർ സ്വദേശിയായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്.  ഭാര്യ, മൂന്ന് വയസ്സുകാരനായ മകൻ എന്നിവരോടൊപ്പമാണ് ഇയാൾ യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചത്. ബ്രിജ്കുമാർ യാദവും ഭാര്യയും മൂന്ന് വയസ്സുള്ള മകനും രണ്ടാഴ്ച മുമ്പാണ് യുഎസിലേക്ക് യാത്ര ആരംഭിച്ചത്. യുഎസിലേക്ക് കുടിയേറാൻ ഇവർ കലോലിലെ ഒരു ഏജന്റിനെ സമീപിച്ചിരുന്നു.കലോൽ ജിഐഡിസിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു യാദവ് ജോലി ചെയ്തിരുന്നത്. ഇയാളോടൊപ്പം 40 പേരും ഉണ്ടായിരുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ബുധനാഴ്ചയാണ് അപക‌ടം നടന്നത്. മെക്സിക്കോയിലെ ടിജുവാനയിൽ നിന്ന് യുഎസിലെ സാൻഡിയാഗോയിലേക്ക് അതിർത്തി കടക്കേണ്ട അതിർത്തി മതിലാണ് ഇവർ കടക്കാൻ ശ്രമിച്ചത്. യാദവ് തന്റെ കുഞ്ഞിനെ കൈയിൽ പിടിച്ച് മെറ്റൽ പ്ലേറ്റുകളും മുള്ളുകമ്പികളുമുള്ള കോൺക്രീറ്റ് ഭിത്തി മറികടക്കാൻ ശ്രമിച്ചു. ഭാര്യയും ഒപ്പം കൂടി. യാദവും കുട്ടിയും ടിജുവാന ഭാഗത്തേക്ക് തന്നെ വീണു. ഭാര്യ സാൻഡിയാഗോ ഭാഗത്ത് 30 അടി താഴ്ചയിൽ വീണു. കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. പരിക്കേറ്റ ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുട്ടിയും ഇപ്പോൾ രണ്ട് രാജ്യത്താണ്.

ഡിങ്കുജ ഗ്രാമത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ബോറിസാന ഗ്രാമത്തിലെ ടെലിഫോൺ കോളനിയിലെ താമസക്കാരനായിരുന്നു യാദവ്.  ഇവിടെ നിന്ന് പകുതിയോളം പേരും യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി യുഎസ്  അഭയത്തിനായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്.

കുട്ടിയെ ടിജുവാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈകളും ഇടുപ്പെല്ലും ഒടിഞ്ഞ ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 19 ന് ​ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേലും (35) ഭാര്യ വൈശാലിയും (33) അവരുടെ രണ്ട് മക്കളും യുഎസിലേക്ക് കടക്കാൻ ശ്രമിക്കവെ കാനഡ അതിർത്തിയിലെ തണുപ്പേറിയ സ്ഥലത്ത് മരിച്ച നിലയിൽ കനേഡിയൻ പോലീസ് കണ്ടെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്

Next Post

കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ, എറണാകുളത്ത് രണ്ടര കിലോ കഞ്ചാവും പിടിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ, എറണാകുളത്ത് രണ്ടര കിലോ കഞ്ചാവും പിടിച്ചു

കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ, എറണാകുളത്ത് രണ്ടര കിലോ കഞ്ചാവും പിടിച്ചു

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

വമ്പൻ വീഴ്ചയിൽ സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പേര് 'മെസ്സി ​ഗാം​ഗ്', നേതാവ് പിങ്കു മെസ്സി, സ്ഥിരം മോഷണം നടത്തുന്ന സംഘം പിടിയിൽ

സൗദിയിലെ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമെന്ന് അധികൃതര്‍

സൗദിയിലെ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമെന്ന് അധികൃതര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021