• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

വലിമൈ ആവേശകമാകും – അജിത്ത് ചിത്രത്തിന് കേരളത്തിലും മികച്ച അഡ്വാൻസ് ബുക്കിംഗ്

by Web Desk 01 - News Kerala 24
February 22, 2022 : 12:14 pm
0
A A
0
ത്രസിപ്പിക്കാന്‍ അജിത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ ; വലിമൈ ട്രെയിലര്‍ ട്രെന്‍ഡിങില്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ  ‘വലിമൈ’. തമിഴ്‍നാട്ടില്‍ മാത്രമല്ല കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘വലിമൈ’യുടെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. കേരളത്തിലെ ആദ്യ ദിനത്തിലെ ഷോയുടെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലക്സിലെ അഞ്ച് സ്‍‍പെഷ്യല്‍ ഷോകളുടെയും ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അജിത്ത് നായകനാകുന്ന ചിത്രം തമിഴ്‍നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും  റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലീസായിട്ടാണ് എത്തുക. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവൻ ശങ്കര്‍ രാജയാണ്. കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ ‘വലിമൈ’ ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള ‘വലിമൈ’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും ‘വലിമൈ’ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക്  പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ ‘വലിമൈ’ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു. ‘വലിമൈ’യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പറഞ്ഞതായി എച്ച് വിനോദ് വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറയുന്നു. ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.  മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘വലിമൈ ‘എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. ഇത്തവണ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹവുമായി നല്ല കോമ്പിനേഷൻ സീനുകളുണ്ടെന്ന് ദിനേശ് പറഞ്ഞതായി ‘തല’യുടെ ആരാധകക്കൂട്ടായ്‍മയുടെ സാമൂഹ്യമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. അജിത്തിനെ കുറിച്ചു പറയുമ്പോള്‍ ഇത്രയും ഗാംഭീര്യവും എളിമയും ഒരുപോലെയുള്ള സൂപ്പര്‍സ്റ്റാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ദിനേശ് വ്യക്തമാക്കിയത്. കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്രൻ, ശെല്‍വ, അച്യുത് കുമാര്‍, ധ്രുവൻ, പേളി മാണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു

Next Post

റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങൾക്ക് ഉപരോധം ; ടാങ്കുകൾ ഉരുളുന്നതുവരെ ചർച്ചയാകാമെന്ന് യുഎസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങൾക്ക് ഉപരോധം ; ടാങ്കുകൾ ഉരുളുന്നതുവരെ ചർച്ചയാകാമെന്ന് യുഎസ്

റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങൾക്ക് ഉപരോധം ; ടാങ്കുകൾ ഉരുളുന്നതുവരെ ചർച്ചയാകാമെന്ന് യുഎസ്

യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന് ; ഭര്‍ത്താവിനെതിരെ കേസ്

യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന് ; ഭര്‍ത്താവിനെതിരെ കേസ്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഭർത്താവിനെ ധിക്കരിച്ച് ഭാര്യ അന്യപരുഷനുമായി സംസാരിക്കുന്നത് ക്രൂരത ; വിവാഹമോചന കേസിൽ ഹൈക്കോടതി

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു ; വിമര്‍ശിച്ച് മുഖ്യമന്ത്രി

ലോഡ്ജുകളിൽ റെയ്ഡ് – ഒട്ടേറെ യുവതികളെ കണ്ടെത്തി ; ആലുവയിൽ വീണ്ടും മനുഷ്യക്കടത്ത്?

ലോഡ്ജുകളിൽ റെയ്ഡ് - ഒട്ടേറെ യുവതികളെ കണ്ടെത്തി ; ആലുവയിൽ വീണ്ടും മനുഷ്യക്കടത്ത്?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In