തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നേരത്തെ തരംതാഴ്ത്തിയ മുൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വിഭാഗീയതയുടെ പേരിൽ നടപടി നേരിട്ടയാളാണ് ടി ശശിധരൻ. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുൻ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മടങ്ങിവരവ്. അതേ സമയം മുൻ എം എൽ എ ബാബു എം പാലിശ്ശേരിയെ ഒഴിവാക്കുകയും ആര്‍എസ് എസ് പ്രവര്ത്തകൻ്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എം ബാലാജിയെ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.
44 അംഗ ജില്ലാ കമ്മിറ്റിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. എം എം വർഗീസ് ജില്ലാ സെക്രട്ടറിയായി തുടരും. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. രാവിലെ നടന്ന ചർച്ചയിൽ ഗുരുവായൂർ ദേവസ്വം ചെയർമാനെതിെരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചെയർമാൻ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ചാവക്കാട് ഏരിയ കമ്മിറ്റി വിമർശനം ഉന്നയിച്ചു. പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി മറുപടി നൽകി.