• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന്! കോടികളുടെ അഴിമതി, നിഷ്പക്ഷ അന്വേഷണം വേണമെന്ന് സതീശൻ

by Web Desk 06 - News Kerala 24
October 24, 2023 : 2:18 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

തിരുവനന്തപുരം : സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിലും, വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ആശുപത്രിയിൽ ചാത്തൻ മരുന്ന് വിതരണം ചെയ്തെന്നത് ഞെട്ടിക്കുന്നതാണെന്നും കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോർട്ട് പ്രകാരം1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ പല ആശുപത്രികളിലും വിതരണം ചെയ്തു. രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണം തട്ടി. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമുണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. ചാത്തൻ മരുന്നുകൾ സുലഭമായി. പർച്ചേസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നൽകി.നിഷ്പക്ഷമായ അന്വേഷണം വേണം.

മുഖ്യമന്ത്രി സോഷ്യൽ മീഡിയാ മാനേജ്മെന്റിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ മാത്രമം 6,67,260 രൂപ മാസം ചിലവഴിക്കുന്നു. സർക്കാർ പണമാണ് ഇങ്ങനെ ധൂർത്തടിച്ച് ചിലവഴിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ മാത്രം 12 പേരെയാണ് നിയോഗിച്ചത്. ഒരു മാസം പരമാവധിയിടുന്നത് 20 പോസ്റ്റുകളാണ്. അതിനാണ് ഈ പണമെല്ലാം ചിലവഴിക്കുന്നത്. സർക്കാർ പണം ധൂർത്തടിക്കുന്ന മുഖ്യമന്ത്രി, സുനിൽ കനഗോലുവിനെ കുറ്റപ്പെടുത്തുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ഗോഡൗണുകളിൽ നടന്ന തീപിടുത്തത്തിലും ദുരൂഹതയുണ്ട്. മരുന്ന് കൊള്ളയിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണ്. മാസപ്പടി വിവാദത്തിൽ വീണ വിജയന്റെ കമ്പനിയുടെ ഇടപാടുകളിൽ ഇഡി അന്വേഷണം നടന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Post

ജോലിയും സ്വത്തും തട്ടിയെടുത്തു, പിന്നാലെ ഭാഗം ചോദിച്ച സഹോദരിമാരെ എലിവിഷം കൊടുത്ത് കൊന്ന് സഹോദരൻ, അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ജോലിയും സ്വത്തും തട്ടിയെടുത്തു, പിന്നാലെ ഭാഗം ചോദിച്ച സഹോദരിമാരെ എലിവിഷം കൊടുത്ത് കൊന്ന് സഹോദരൻ, അറസ്റ്റ്

ദുർഗാപൂജക്കിടെ തിക്കിലും തിരക്കിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ദുർഗാപൂജക്കിടെ തിക്കിലും തിരക്കിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

2030 ഓടെ ലോകമെമ്പാടും ഇലക്ട്രിക് കാറുകൾ 10 ഇരട്ടി വർധിക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണി ഓഫീസ്‌; അമ്പരന്ന് ജനങ്ങൾ

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ ഇൻഡ്യയെ പിന്തുണക്കണം; മോഹൻ ഭാഗവതിന് മറുപടിയുമായി സഞ്ജയ് റാവുത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021