• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടലിലെ വെല്ലുവിളികൾ നേരിടാന്‍ ഐ.എൻ.എസ് വിക്രാന്ത് അനിവാര്യം -എ.കെ. ആന്‍റണി

by Web Desk 04 - News Kerala 24
September 2, 2022 : 9:46 pm
in Kerala, News
Reading Time: 1 min read
0
A A
0
കടലിലെ വെല്ലുവിളികൾ നേരിടാന്‍ ഐ.എൻ.എസ് വിക്രാന്ത് അനിവാര്യം -എ.കെ. ആന്‍റണി

തിരുവനന്തപുരം: ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് അഭിമാനമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. കടലിലെ വെല്ലുവിളികള്‍ നേരിടാന്‍ ഐ.എന്‍.എസ് വിക്രാന്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ കടന്നു കയറ്റം ഇന്ത്യക്ക് വലിയ ഭീഷണിയാണ്. വിക്രാന്തിന്‍റെ വരവോടെ രണ്ട് വിമാനവാഹിനി കപ്പലുകൾ ഉള്ള രാജ്യമായി ഇന്ത്യ മാറി. മൂന്നാമതൊരു കപ്പൽ കൂടി നിർമ്മിക്കാൻ തയാറാകണമെന്നും എ.കെ ആന്‍റണി ആവശ്യപ്പെട്ടു.

ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തമാണിതെന്ന് എ.കെ. ആന്‍റണി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഏറ്റവും കൂടുതൽ ആഹ്ലാദിക്കേണ്ട നിമിഷമാണ്. വിക്രാന്തിന്‍റെ നിർമാണ പ്രവർത്തനം ഓരോ ഘട്ടത്തിലുമുള്ള പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് കൊണ്ടു പോകാൻ സഹായിച്ച കൊച്ചിൻ ഷിപ്പ് യാർഡിലെ എല്ലാ എൻജിനീയർമാരെയും മറ്റ് ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“2009ൽ പ്രതിരോധ മന്ത്രി ആയിരുന്നപ്പോളാണ് ഐ.എൻ.എസ് വിക്രാന്തിന്‍റെ കീൽ ലേയിങ് കർമ്മം നിർവഹിച്ചത്. നേവിയുടെ പാരമ്പര്യം അനുസരിച്ച് പ്രധാനപ്പെട്ട കപ്പലുകൾ ലോഞ്ച് ചെയ്യുന്നത് മുഖ്യ അതിഥിയുടെ ഭാര്യയാണ്. അതുകൊണ്ട് 2013ൽ എലിസബത്ത് ആന്‍റണി ആണ് കൊച്ചിൻ ഷിപ്പ് യാർഡിൽ വെച്ച് ഐ.എൻ.എസ് വിക്രാന്ത് ലോഞ്ച് ചെയ്തത്. ഈ ചടങ്ങിലാണ് ഷിപ്പിൽ പേര് എഴുതിയത്. അതിനു പേരിട്ടതും എലിസബത്ത് ആണ്.

ഇപ്പോൾ പ്രധാനമന്ത്രി ഐ.എൻ.എസ് വിക്രാന്ത് ഇന്ത്യക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് വിമാനവാഹിനി കപ്പലുകളുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ഇതുള്ളൂ. ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നീ രണ്ട വിമാനവാഹിനി കപ്പലുകള്‍ ഇപ്പോൾ നമുക്കുണ്ട്. ഇതോടെ കടലിൽ ഏത് പ്രതിസന്ധി വന്നാലും അതിനെ കൂടുതൽ ശക്തമായി നേരിടാനാകും” – എ.കെ. ആന്‍റണി പറഞ്ഞു.

നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ ഈ പദ്ധതി അനിവാര്യമായിരുന്നുവെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി. ഇന്ത്യ-ചൈന അതിർത്തി കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത് കടലിലാണ്. ആദ്യകാലത്ത് ഒരു നാവിക ശക്തിയല്ലാതിരുന്ന ചൈന ഇപ്പോൾ കൂടുതൽ ശക്തമായ അവസ്ഥയിലാണ്. ചൈനയുടെ കടന്നു കയറ്റം ഇന്ത്യക്ക് വലിയ ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു വിമാനവാഹിനി കപ്പല്‍ കൂടി നിർമ്മിക്കാന്‍ തയാറാകണമെന്നും എ.കെ. ആന്‍റണി കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വണ്ടിയിലിരുന്നത് ഡിസിപിയെന്ന് അറിഞ്ഞില്ല, 500 രൂപ കൈക്കൂലി ചോദിച്ചു, കോൺസ്റ്റബിളിന് കിട്ടിയത് എട്ടിന്റെ പണി

Next Post

കെ.എം. ബഷീറിന്‍റെ അപകടമരണം: വഫയുടെ വിടുതൽ ഹരജിയിൽ വിധി 19ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ.എം. ബഷീറിന്‍റെ അപകടമരണം: വഫയുടെ വിടുതൽ ഹരജിയിൽ വിധി 19ന്

കെ.എം. ബഷീറിന്‍റെ അപകടമരണം: വഫയുടെ വിടുതൽ ഹരജിയിൽ വിധി 19ന്

പണം കരുതി വയ്ക്കാം; ഈ മാസം ഒമ്പത് ദിവസവും ബാങ്ക് അവധി

പണം കരുതി വയ്ക്കാം; ഈ മാസം ഒമ്പത് ദിവസവും ബാങ്ക് അവധി

‘അമ്മ’ക്കെതിരെ അന്വേഷണവുമായി ജി.എസ്.ടി വകുപ്പ്; ഇടവേള ബാബുവിന്‍റെ മൊഴിയെടുത്തു

'അമ്മ'ക്കെതിരെ അന്വേഷണവുമായി ജി.എസ്.ടി വകുപ്പ്; ഇടവേള ബാബുവിന്‍റെ മൊഴിയെടുത്തു

കെ റെയിൽ സാമൂഹികാഘാത പഠനം തുടരാൻ സർക്കാറിന് നിയമോപദേശം

കെ റെയിൽ സാമൂഹികാഘാത പഠനം തുടരാൻ സർക്കാറിന് നിയമോപദേശം

‘കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും’ – പുകഴ്ത്തി അനുപം ഖേർ

'കങ്കണ നിർദേശങ്ങൾ എന്റെ ചെവിയിൽ മന്ത്രിക്കും, അതെന്നെ അത്ഭുതപ്പെടുത്തും' - പുകഴ്ത്തി അനുപം ഖേർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021