സോള്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാമന്ത്രാലയം നഗരവാസികളുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിന് ആതിഥ്യമരുളുന്ന പ്യോങ്യാങ്ങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപാര്‍ട്ട്മെന്റിന്റെ ചുമരിലാണ് ഡിസംബര്‍ 22ന് കിമ്മിനെതിരെ അസഭ്യപദങ്ങള് പ്രത്യക്ഷപ്പെട്ടതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എഴുതിയവരെ കണ്ടെത്താന്‍ പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വിദ്യാര്‍ഥികളുടെയും ഉള്‍പ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കാനാണു തീരുമാനം. കിം വിരുദ്ധ ചുമരെഴുത്ത് ഉത്തര കൊറിയയില്‍ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താന്‍ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 2018ല്‍ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചു.