മുംബൈ: പൂനെയിലെ ഭവാനി പേത്ത് ഏരിയയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ ഫ്ളാറ്റിൽ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. വാഷിംഗ് മെഷീൻ നന്നാക്കുന്നതിനിടെ ആയിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിന്റെ തീവ്രത കുറവായിരുന്നു. വാഷിംഗ് മെഷീൻ അറ്റകുറ്റപ്പണിക്കായി ഗ്യാസ് ബ്ളോ ടോർച്ച് ഉപയോഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് അടുത്ത ഫ്ലാറ്റിലുള്ളവർ പൊലീസിൽ വിവരമറിയിച്ചിരുന്നു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയാസ്പദമായി ഒന്നുമില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൂനെ പൊലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത പറഞ്ഞു. അതേസമയം ഫ്ലാറ്റിൽ താമസിച്ചിരുന്നയാളെ അന്വേഷണത്തിന്റെ ഭാഗമായി ലോക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.