• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട് നിയമനത്തട്ടിപ്പ് ; അന്വേഷണം അട്ടിമറിച്ചെന്ന് സൂചന ; 12 വര്‍ഷമായിട്ടും എങ്ങുമെത്താതെ പരിശോധന

by Web Desk 01 - News Kerala 24
April 23, 2022 : 11:10 am
in Kerala, News
Reading Time: 1 min read
0
A A
0
വയനാട് നിയമനത്തട്ടിപ്പ് ; അന്വേഷണം അട്ടിമറിച്ചെന്ന് സൂചന ; 12 വര്‍ഷമായിട്ടും എങ്ങുമെത്താതെ പരിശോധന

വയനാട് : കേരളത്തെ ഞെട്ടിച്ച വയനാട് നിയമനത്തട്ടിപ്പ് നടന്ന് 12 വര്‍ഷമായിട്ടും സര്‍ക്കാര്‍തല അന്വേഷണവും പരിശോധനയും പൂര്‍ത്തിയായിട്ടില്ല. വിവിധ ജില്ലകളില്‍ 2001 മുതല്‍ 2010 വരെ നടന്ന നിയമനങ്ങളാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അനിശ്ചിതമായി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സര്‍വീസില്‍ നടന്നിട്ടുള്ള നിയമനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയത്. സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച പരിശോധനയാണ് 12 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത്.

2010 ഡിസംബറിലാണ് വയനാട് കളക്‌ട്രേറ്റില്‍ വ്യാജരേഖകളുപയോഗിച്ച് അഞ്ചല്‍ സ്വദേശിനി നിയമനം നേടിയത്. ഇതേ തുടര്‍ന്ന് 2001 ജനുവരി ഒന്നു മുതല്‍ 2010 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ സര്‍വീസില്‍ നടത്തിയ നിയമനങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2010 ഡിസംബര്‍ 14ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന് കീഴില്‍ സ്‌പെഷ്യല്‍ സെല്‍ ഇതിനായി രൂപീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവായിരുന്നു ഇത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് നടത്തിയ എല്ലാ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ പരിശോധന നടത്തണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അന്നത്തെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി റ്റി.ജെ മാത്യു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നിരുന്നത്. എന്നാല്‍ 12 വര്‍ഷമായിട്ടും സര്‍ക്കാരിന്റെ ഈ പരിശോധന പൂര്‍ത്തിയായിട്ടില്ല. സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചെങ്കിലും ഇതുകൊണ്ടും ഫലമുണ്ടായില്ല. കൊല്ലം ജില്ലയില്‍ 2001 മുതല്‍ 2010 വരെ നടത്തിയ നിയമനങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസം മാത്രമാണ്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പരിശോധന നടത്താനാണ് നിര്‍ദ്ദേശം. ഏപ്രില്‍ 29, 30 തീയതികളിലാണ് പരിശോധന. 2010 മുതല്‍ നടക്കുന്ന പരിശോധനകള്‍ പൂര്‍ത്തിയാകുന്നതും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതും 12 വര്‍ഷമായിട്ടും അനിശ്ചിതമായി വൈകുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹായമെവിടെ സർക്കാരെ! ; കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണമാരംഭിച്ചില്ല

Next Post

കൂടിയതിന്റെ ഇരട്ടി കുറഞ്ഞു ; ഇന്നത്തെ സ്വർണവില അറിയാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

കൂടിയതിന്റെ ഇരട്ടി കുറഞ്ഞു ; ഇന്നത്തെ സ്വർണവില അറിയാം

ഹരിദാസ് കൊലപാതകം : ആർഎസ്എസ് പ്രവർത്തകനായ പ്രതി ഒളിവിൽ കഴിഞ്ഞത് പിണറായിയിലെ സിപിഎം പ്രവർത്തകന്റെ വീട്ടിൽ

ഹരിദാസ് കൊലപാതകം : ആർഎസ്എസ് പ്രവർത്തകനായ പ്രതി ഒളിവിൽ കഴിഞ്ഞത് പിണറായിയിലെ സിപിഎം പ്രവർത്തകന്റെ വീട്ടിൽ

ഗതാഗത മന്ത്രി പറഞ്ഞതാണ് പാര്‍ട്ടി നിലപാട് ; കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ പ്രതികരിച്ച് ധനമന്ത്രി

ഗതാഗത മന്ത്രി പറഞ്ഞതാണ് പാര്‍ട്ടി നിലപാട് ; കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ പ്രതികരിച്ച് ധനമന്ത്രി

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; ഓണ്‍ലൈന്‍ ക്ലാസിന് പ്രത്യേക ടൈംടേബിള്‍ : വിദ്യാഭ്യാസ മന്ത്രി

ജൂൺ ഒന്നിന് പ്രവേശനോത്സവം ; ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളിൽ കൊവിഡ് കേസുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021