ഇടുക്കി: മൂന്നാറിൽ വന്യജീവി ആക്രമണത്തിൽ പശു ചത്തു. പെരിയവരെ എസ്റ്റേറ്റ് ആനമുടി ഡിവിഷനിൽ ആണ് സംഭവം. തൊഴിലാളിയായ മാരിച്ചാമിയുടെ പശുവാണ് ചത്തത്. അക്രമിച്ചത് കടുവ ആണെന്ന് നാട്ടുകാർ. ഒരാഴ്ച്ചക്കിടെ മൂന്ന് കന്നുകാലികളാണ് ചത്തത്.
വയനാട് സുല്‍ത്താന്‍ബത്തേരിക്കടുത്ത നൂല്‍പ്പുഴയിലെ കാപ്പാട് പകല്‍ പോലും ആനയും കടുവയും വീട്ടുമുറ്റത്തെത്തുന്നുവെന്നതാണ് കാപ്പാട് ഗ്രാമവാസികളുടെ ദുര്യോഗം. അതിരൂക്ഷമായ വന്യമൃഗ ശല്ല്യം കാരണം ജീവിതം വഴിമുട്ടിയതോടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കി ദുരിത ജീവിതത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. കാടിനാല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങള്‍ക്കായി സര്‍ക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസം വയനാട്ടില്‍ നടപ്പിലാക്കി വരുന്നുണ്ട്. കാപ്പാടുള്ള എഴ് കുടുംബങ്ങളും ഗ്രാമം വിടാനുള്ള ഒരുക്കത്തിലാണ്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ പത്ത് ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വനാതിര്‍ത്തി ഗ്രാമമായ കാപ്പാട് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ നീലഗിരി കാടുകളില്‍ നിന്നും വന്യമൃഗങ്ങള്‍ ഇവിടേക്ക് എത്തുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്യമൃഗശല്ല്യം രൂക്ഷമായതോടെയാണ് കുടുംബങ്ങള്‍ സ്വയം ഗ്രാമം വിട്ടൊഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.