ലണ്ടൻ: ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി കണക്കാക്കപ്പെടുന്ന റുമേസ ഗെൽഗി മൂന്ന് റെക്കോർഡുകൾ കൂടി തകർത്തു. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമുള്ള കൈവിരൽ, (11.2 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും വലിയ കൈകൾ (വലത് കൈ 24.93 സെന്റീമീറ്റർ, ഇടത് കൈ 24.26 സെ.മീ), ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ (സ്ത്രീ) ഏറ്റവും നീളമേറിയ മുതുക് (59.90 സെ.മീ) എന്നീ റെക്കോർഡുകളാണ് തകർത്തത്.
2021 ഒക്ടോബർ മുതൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയാണ് റുമേസ ഗെൽഗി. 215.16 സെന്റീമീറ്റർ (7 അടി 0.7 ഇഞ്ച്) ആണ് ഉയരം. അഭിഭാഷകയും ഗവേഷകയും കൂടിയായ റുമേസ ഗെൽഗി, പൊക്കകൂടുതൽ കാരണം വീൽചെയറിന്റെ സഹായത്തിലാണ് നടക്കുന്നത്. വീൽചെയറില്ലാതെ കുറച്ചു ദൂരം മാത്രമേ നടക്കാനാവൂ.