• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓഹരി വിപണിയിലെ ഇടിവ് : സമ്പത്തില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്

by Web Desk 01 - News Kerala 24
February 6, 2022 : 4:13 pm
in India, News
Reading Time: 1 min read
0
A A
0
ഓഹരി വിപണിയിലെ ഇടിവ് :  സമ്പത്തില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്

ദില്ലി : ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റാ ഓഹരികള്‍ വിപണിയില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ധനികരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും താഴേക്ക് പിന്തള്ളപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ്. സക്കര്‍ബര്‍ഗിന് ഒറ്റയടിക്ക് 31 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് ഫോര്‍ബ്‌സ് ഡാറ്റ പറയുന്നത്. ധനികരെ അവരുടെ റിയല്‍ ടൈം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച ഫോര്‍ബ്‌സിന്റെ ലൈവ് പട്ടികയിലാണ് അദാനിയും അംബാനിയും സക്കര്‍ബര്‍ഗിനെ പിന്നിലാക്കിയത്.

91 ബില്യണ്‍ ഡോളര്‍ റിയല്‍ ടൈം ആസ്തിയോടെ അദാനിയും 89.2 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അംബാനിയും മുന്നിലെത്തിയപ്പോള്‍ 82.9 ബില്യണ്‍ ആസ്തിയുള്ള സക്കര്‍ബെര്‍ഗ് പട്ടികയില്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരാണ് അംബാനിയും അദാനിയും. ഗൗതം അദാനിയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി. ലോകത്തിലെ ഏറ്റവും ധനികരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ അദാനിയുടെ സ്ഥാനം പത്താണ്. തൊട്ടുപിന്നില്‍ 11-ാം സ്ഥാനത്ത് മുകേഷ് അംബാനിയുമുണ്ട്.

ആപ്പിളിന്റെ ഡാറ്റ ഷെയറിംഗ് നയം ഉള്‍പ്പെടെയുള്ളവ ഫേസ്ബുക്കിന് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സ്വകാര്യത പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മൂലം 2021ല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. മെറ്റ ഓഹരികളില്‍ 26 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഉണ്ടായിട്ടുള്ള ഏറ്റവും കനത്ത നഷ്ടമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന് ഉണ്ടായത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. ആമസോണ്‍ വരുമാനത്തില്‍ 20 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായെന്നാണ് ബ്ലൂംബെര്‍ഗിന്റെ കണക്ക്. ടെസ്ല ഉടമ എലോണ്‍ മസ്‌കിന് 232 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്‌സ് മാസികയുടെ കണ്ടെത്തല്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

Next Post

ഭൂമി തരം മാറ്റൽ ; അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭൂമി തരം മാറ്റൽ  ;  അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ

ഭൂമി തരം മാറ്റൽ ; അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ

തലമുടി തഴച്ചു വളരാന്‍ ഈ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചോളൂ…

തലമുടി തഴച്ചു വളരാന്‍ ഈ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചോളൂ...

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  ;  യാത്രാ ഇളവുകളെല്ലാം പുനഃസ്ഥാപിക്കില്ല

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; യാത്രാ ഇളവുകളെല്ലാം പുനഃസ്ഥാപിക്കില്ല

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ

നിയമസഭാ തെരഞ്ഞെടുപ്പ്  ; പൊതുയോഗങ്ങള്‍ക്ക് കൂടുതള്‍ ഇളവുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് ; പൊതുയോഗങ്ങള്‍ക്ക് കൂടുതള്‍ ഇളവുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021