• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോഴില്ല; 3,000 കി.മീ. പദയാത്ര പ്രഖ്യാപിച്ചു

by Web Desk 04 - News Kerala 24
May 5, 2022 : 12:12 pm
in India, News
Reading Time: 1 min read
0
A A
0
പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി ഇപ്പോഴില്ല; 3,000 കി.മീ. പദയാത്ര പ്രഖ്യാപിച്ചു

പട്ന: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഈ വർഷം ഒക്ടോബർ രണ്ടു മുതൽ ബിഹാറിലുടനീളം 3,000 കിലോമീറ്റർ പദയാത്ര നടത്തുമെന്ന പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതകൾ തള്ളിയാണ് ഒക്ടോബർ രണ്ടു മുതൽ 3,000 കിലോമീറ്റർ പദയാത്ര ആരംഭിക്കുമെന്ന പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. സമീപ ഭാവിയിൽ ബിഹാറിൽ തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ, തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് തന്റെ പദ്ധതിയിലില്ലെന്നും പ്രശാന്ത് കിഷോർ അറിയിച്ചു. ഭാവിയിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാലും അത് തന്റെ പേരിലായിരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് കിഷോർ, പാർട്ടി രൂപീകരിക്കുന്നവരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചു.

‘‘ആളുകളെ അവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലും എത്തി കാണുന്നതിനാണ് പദയാത്രയിൽ പ്രാധാന്യം നൽകുക. അവരുടെ വീടുകളിലെത്തി ജീവിതാവസ്ഥ മനസ്സിലാക്കും. അവരുടെ വിഷമങ്ങളും പ്രതീക്ഷകളും കേൾക്കും. ഇതിനു മുന്നോടിയായി ബിഹാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്ന 17,000 – 18,000 ആളുകളുമായി കൂടിക്കാഴ്ച നടത്തും. അവരെയെല്ലാം ഒറ്റ വേദിയിൽ ഒന്നിച്ചുകൂട്ടാൻ ശ്രമിക്കും. ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തോടെ ഈ ദൗത്യം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ’ – പ്രശാന്ത് കിഷോർ പറഞ്ഞു.

‘‘ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടിയേ തീരൂ എന്ന് ജനങ്ങൾക്ക് തോന്നിയാൽ, അത്തരമൊരു തീരുമാനം തീർച്ചയായും കൈക്കൊള്ളും. അതുപക്ഷേ, പ്രശാന്ത് കിഷോറിന്റെ പാർട്ടിയായിരിക്കില്ല. മറിച്ച്, ജനങ്ങളുടെ സ്വന്തം പാർട്ടിയായിരിക്കും’ – വാർത്താ സമ്മേളനത്തിൽ പ്രശാന്ത് കിഷോർ വിശദീകരിച്ചു.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പശ്ചിമ ചമ്പാരനിലെ ഗാന്ധി ആശ്രമത്തിൽനിന്നാണ് പദയാത്ര ആരംഭിക്കുക. പരമാവധി ആളുകളിലേക്ക് എത്തുന്നതിനായാണ് ഇത്തരമൊരു പദയാത്ര വിഭാവനം ചെയ്യുന്നതെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി. അടുത്ത 3–4 വർഷം ആളുകളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബിഹാറിലുടനീളം സഞ്ചരിച്ച് സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും വേദനകളും മനസ്സിലാക്കുമെന്നും പദയാത്ര പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് കിഷോർ വ്യക്തമാക്കി.

സ്വദേശമായ ബിഹാറിലാകും പുതിയ രാഷ്ട്രീയ പരീക്ഷണമെന്ന് പ്രശാന്ത് കിഷോർ ആദ്യമേ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പ്രഖ്യാപിക്കുന്ന ‘ജൻ സുരാജ്’ രാഷ്ട്രീയ പ്രസ്ഥാനം ആം ആദ്മി പാർട്ടിയുടെ മാതൃകയിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന വിശദീകരണം. രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിലെ യാത്രയ്ക്കുശേഷം ജനങ്ങളെന്ന യഥാർഥ യജമാനരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സമയമായെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി സംബന്ധിച്ച അഭ്യൂഹങ്ങൾ ബലപ്പെട്ടത്.

കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് ഒരാഴ്ച തികയും മുൻപാണ് പ്രശാന്ത് നിർണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങുന്നത്. മുൻപ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് തെറ്റിപ്പിരിഞ്ഞു.അതേസമയം, ബിഹാറിലെ ജാതി സമവാക്യങ്ങൾ മറികടന്നു ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ലെന്നാണു രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ. പ്രശാന്തിന്റെ പ്രസ്ഥാനം ബിഹാർ രാഷ്ട്രീയത്തിൽ ചലനമൊന്നും സൃഷ്ടിക്കില്ലെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളാ കോൺഗ്രസ് എം സംഘടനാതിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 20 നുള്ളിൽ പൂർത്തീകരിക്കും

Next Post

സ്ത്രീകൾക്കിനി ഡ്രൈവിം​ഗ് ലൈസൻസില്ല ; പുതിയ നിർദ്ദേശവുമായി താലിബാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീകൾക്കിനി ഡ്രൈവിം​ഗ് ലൈസൻസില്ല ; പുതിയ നിർദ്ദേശവുമായി താലിബാൻ

സ്ത്രീകൾക്കിനി ഡ്രൈവിം​ഗ് ലൈസൻസില്ല ; പുതിയ നിർദ്ദേശവുമായി താലിബാൻ

മഞ്ജുവാര്യരുടെ പരാതി ; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ ; പോലീസ് കസ്റ്റഡിയിലെടുത്തു

മഞ്ജുവാര്യരുടെ പരാതി ; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ ; പോലീസ് കസ്റ്റഡിയിലെടുത്തു

കൊടുംചൂടില്‍ ആശ്വാസവാര്‍ത്ത ; സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

വേനൽമഴ കനിഞ്ഞു ; കേരളത്തിൽ ഇതുവരെ 66 ശതമാനം അധികമഴ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഹൈദരാബാദിൽ അന്യമതസ്ഥയെ വിവാഹം കഴിച്ച യുവാവിനെ റോഡിലിട്ട് വെട്ടിക്കൊന്നു

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; അമ്മ കസ്റ്റഡിയില്‍

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; അമ്മ കസ്റ്റഡിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021