ഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിത മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. അതുപോലെ, ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
- ഒന്ന്…
- റെഡ് മീറ്റ് , വറുത്ത ഭക്ഷണങ്ങൾ എന്നിവ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിന് കാരണമാകും. ചുവന്ന മാംസം കൂടുതലായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.
- രണ്ട്…
- വെണ്ണയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. വെണ്ണയ്ക്ക് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. അതിൽ ഹൃദയത്തിന് ആരോഗ്യകരമായ മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
- മൂന്ന്…
- പഞ്ചസാര ചേർത്ത ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വിട്ടുമാറാത്ത വീക്കം, ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം ഹൃദ്രോഗത്തിന് കാരണമാകും.
- നാല്…
- അൾട്രാ-പ്രോസസ്ഡ് ഫുഡ് ഉപഭോഗം കൂടുന്തോറും ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
- അഞ്ച്…
- വൈറ്റ് ബ്രെഡ് ആരോഗ്യത്തിന് അപകടകരമാണ്. വൈറ്റ് ബ്രെഡിന് പകരം മുഴുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കുന്ന ബ്രെഡ് ആണ് ഹൃദയാരോഗ്യത്തിന് നല്ലത്.
- ആറ്…
- സോഡയിൽ ഫോസ്‌ഫോറിക് ആസിഡ് ഉണ്ട്. ഇത് കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാൽസ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനുള്ള സാധ്യതയും വർദ്ധിപ്പിക്കും.