ന്യൂഡല്‍ഹി : അല്‍വാര്‍ ബലാത്സംഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജനുവരി 24-നകം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര അറിയിച്ചു. 2022 ജനുവരി 11ന് രാജസ്ഥാനിലെ അല്‍വാറില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മണിക്കൂറുകളോളം വീട്ടില്‍ നിന്ന് കാണാതാവുകയും പിന്നീട് രക്തത്തില്‍ കുളിച്ച് റോഡില്‍ കാണപ്പെടുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 1992ലെ എന്‍സിഎം നിയമത്തിലെ സെക്ഷന്‍ 9(ഡി) പ്രകാരം എന്‍സിഎം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് ജനുവരി 24നകം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് കമ്മീഷന്‍ ആരാഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ഏത് വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇല്ലെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ- കമ്മീഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞതായി അല്‍വാര്‍ എസ്പി തേജവാനി ഗൗതം പറഞ്ഞു. ”പൊലീസിന് ലഭിച്ച സാങ്കേതിക തെളിവുകളുടെയും വിഡിയോയുടെയും അടിസ്ഥാനത്തില്‍, ബലാത്സംഗത്തെ അതിജീവിച്ചയാള്‍ തിജാര മേല്‍പ്പാലത്തില്‍ (സംഭവസ്ഥലത്ത്) നടന്നുപോകുന്നതായി കാണുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു- എസ്പി തേജവാനി ഗൗതം