കോഴിക്കോട്: നിപ ഭീഷണിയെ തുടർന്ന് പി.എസ്.സി സെപ്റ്റംബർ 20, 21 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകൾ കൂട്ടത്തോടെ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസർ അറിയിച്ചു.
മാറ്റിയ പരീക്ഷകൾ:
സെപ്റ്റംബർ 20:
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറർ (ഉറുദു, കന്നട) (കാറ്റഗറി നമ്പർ 361/22,363/22)
സെപ്റ്റംബർ 21:
കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160/22, 175/22-എൻ സി എ -ഈഴവ /തിയ്യ / ബില്ലവ ), വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 447/22), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (ഇംഗ്ലീഷ്, സംസ്കൃതം ) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 351/22,352/22, 359/22, 360/22)