കൊച്ചി : നിക്ഷേപ തട്ടിപ്പ് നടത്തിയ ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു കൃഷ്ണന്‍ എന്ന മാധ്യമ പിമ്പ്. തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ സഹായിക്കുവാന്‍ ബാംഗ്ലൂരിലെ പി.ആര്‍ ഏജന്‍സിയുടെ മാധ്യമ ക്വട്ടേഷന്‍ ആണ് കൊച്ചിയിലെ ദി ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനലും നടത്തിപ്പുകാരന്‍ യദു കൃഷ്ണനും ഏറ്റെടുത്തിരിക്കുന്നത്. ഓണ്‍ ലൈന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന ക്വട്ടേഷന്‍ ടീമിലെ അംഗമാണ് ഇയാള്‍. വന്‍തുകയാണ് ഇയാള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.
ഇയാളുടെ ചാനലില്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് അധികവും. ഡോട്ട് കോം എന്ന ഓണ്‍ ലൈന്‍ മാധ്യമ സംഘടനയുടെ പേരിലാണ് ഇയാളുടെ അഴിഞ്ഞാട്ടം. മറുനാടന്‍ മലയാളിയും സത്യം ഓണ്‍ ലൈനും ഒക്കെ ഈ സംഘടനയിലാണ്. മറുനാടന്‍ മലയാളിയില്‍ ഇയാള്‍ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്തുകൊണ്ട് മറുനാടന്‍ ഷാജന്‍ സ്കറിയയുടെ പേരും ഇയാള്‍ ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കുന്നുണ്ട്. മിക്ക ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കും ഇയാളെ വെറുപ്പാണ്. പണത്തിനുവേണ്ടി എന്തു വൃത്തികേടും കാണിക്കാന്‍ ഇയാള്‍ക്ക് മടിയില്ല.
ഇയാള്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നത് കളമശ്ശേരിക്കും പത്തടിപ്പാലത്തിനും മധ്യേയുള്ള ചങ്ങമ്പുഴ നഗറിലെ ഒരു വീട്ടില്‍ രഹസ്യമായാണ്. ഈ വീടിനെ ചുറ്റിപ്പറ്റി ഏറെ ദുരൂഹതകള്‍ ഉണ്ടെന്നു പറയുന്നു. അസമയത്ത് ഇവിടെ വാഹനങ്ങള്‍ വന്നുപോകുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. പോപ്പുലര്‍ ഫിനാന്‍സ് വാര്‍ത്ത പത്തനംതിട്ട മീഡിയ പുറത്തെത്തിച്ചപ്പോഴും ഇയാള്‍ ഭീഷണിയുമായി വന്നിരുന്നു. ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ അന്ന് ഇയാള്‍ പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത ചെയ്തിരുന്നു. ഇയാള്‍ മാധ്യമ ക്വട്ടേഷന്‍ ടീമിലെ അംഗമാണെന്ന് അന്നേ സംശയമുണ്ടായിരുന്നുവെന്ന് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.