• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുക്രെയ്ൻ പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് യു.എസ് ; ആക്രമണത്തിന് റഷ്യ തുനിഞ്ഞാൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ്

by Web Desk 04 - News Kerala 24
January 29, 2022 : 8:22 pm
in News, World
Reading Time: 1 min read
0
A A
0
യുക്രെയ്ൻ പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് യു.എസ് ;  ആക്രമണത്തിന് റഷ്യ തുനിഞ്ഞാൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ ഡി.സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് യു.എസ്. റഷ്യ യുക്രെയ്നെ ആക്രമിക്കുകയാണെങ്കിൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്നും വൻ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും യു.എസ് ഉന്നത സൈനിക മേധാവി ജനറൽ മാർക് മില്ലി മുന്നറിയിപ്പ് നൽകി. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനികവിന്യാസമാണ് യുക്രെയ്ൻ അതിർത്തിയിൽ റഷ്യ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ലക്ഷത്തോളം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. നയതന്ത്ര നീക്കത്തിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ഇനിയും സമയമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. എന്നാൽ യുക്രെയിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന റഷ്യ, യു.എസ് യുക്രെയ്ന് നൽകുന്ന പിന്തുണ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.

റഷ്യ – യുക്രെയ്ൻ വിഷയം യുദ്ധത്തിലേക്ക് നയിക്കുമോയെന്ന് ലോകം ആശങ്കയോടെ നിരീക്ഷിക്കെ, വിഷയത്തിൽ പ്രതികരിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി രംഗത്തെത്തിയിരുന്നു. പടിഞ്ഞാറൻ ലോകം യുക്രെയ്ൻ വിഷയത്തിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യർഥന. റഷ്യൻ അധിനിവേശമുണ്ടാവുമെന്ന നിരന്തര മുന്നറിയിപ്പുകൾ യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരിയിൽ റഷ്യ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ വീണ്ടും യുക്രെയ്നിൽ അധിനിവേശം നടത്തിയാൽ യു.എസും നാറ്റോയടക്കമുള്ള സഖ്യരാജ്യങ്ങളും ശക്തമായി പ്രതികരിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയൊരു യുദ്ധത്തിലേക്കാണോ ലോകം നീങ്ങുന്നതെന്ന ആശങ്കയുയർത്തിയത്. 2014ൽ യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യ , രാജ്യത്തിന്‍റെ തെക്കൻ മേഖലയായ ക്രിമിയ ഉപദ്വീപ് കീഴടക്കിയിരുന്നു. പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രെയ്നിൽ വീണ്ടും അധിനിവേശത്തിന് റഷ്യ ഒരുങ്ങുകയാണെന്നാണ് വിലയിരുത്തലുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈകോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്

Next Post

നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

നിക്ഷേപ തട്ടിപ്പ് നടത്തിയ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ വെള്ളപൂശാന്‍ യദു നാരായണന്‍ എന്ന മാധ്യമ പിമ്പ്

കഞ്ചാവ് വിൽപന :  ഒളിവിലായിരുന്ന പ്രതി പിടിയിൽ

കഞ്ചാവ് വിൽപന : ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

ചേവായൂ‍ർ പോലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവ‍ർത്തകർക്ക് നേരെ കൈയ്യേറ്റം

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ;  ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021