തിരുവനന്തപുരം : കേരള സർവകലാശാലയിൽ പ്രഭാഷണം നടത്തിയതിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി. തനിക്കെതിരായ പരാതി വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിശദീകരണത്തിൽ ബ്രിട്ടാസ് വ്യക്തമാക്കി. ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളുമെന്ന വിഷയത്തിൽ പൌര ഉത്തരവാദിത്തങ്ങളെ ഉയർത്തിയാണ് സംസാരിച്ചത്. ആരുടെയും പേരിൽ വോട്ട് ചോദിച്ചില്ല. ഉച്ചഭക്ഷണ വേളയായതിനാൽ സർവകലാശാലയുടെ പ്രവർത്തനവും തടസപ്പെട്ടിട്ടില്ലെന്ന് ബ്രിട്ടാസ് വ്യക്തമാക്കി.