എറണാകുളം : എറണാകുളം ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവെരാണ് രക്ഷപ്പെട്ടത്. തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത പ്രതിയാണ്.
മയക്കുമരുന്ന്, പിടിച്ചുപറി അടക്കം ഏഴിലേറെ കേസുകളാണ് ഇരുവർക്കെതിരെയുള്ളത്. പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണയിലെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനിൽനിന്നും രക്ഷപ്പെടുകയായിരുന്നു. പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.