• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അണിനിരന്ന് യുവലക്ഷങ്ങൾ: ബംഗാളിൽ ഡിവൈഎഫ്‌ഐ മഹാറാലിക്ക് ഉജ്ജ്വല സമാപനം

by Web Desk 04 - News Kerala 24
January 7, 2024 : 6:58 pm
in Kerala, News
0
A A
0
അണിനിരന്ന് യുവലക്ഷങ്ങൾ: ബംഗാളിൽ ഡിവൈഎഫ്‌ഐ മഹാറാലിക്ക് ഉജ്ജ്വല സമാപനം

കൊൽക്കത്ത > പശ്ചിമ ബംഗാളിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ 50 ദിവസം നീണ്ടുനിന്ന കാൽനട പ്രചാരണ ജാഥയ്‌ക്ക്‌ (ഇൻസാഫ് യാത്ര) ഞായറാഴ്‌ച കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിൽ ഉജ്ജ്വല സമാപനം. എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പു വരുത്തുക, അഴിമതിയും വർഗീയ വിദ്വേഷവും തുടച്ചു മാറ്റുക, സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ മൂന്നിനാണ് കൂച്ച് ബിഹാറിൽ നിന്നും യാത്ര ആരംഭിച്ചത്. ജാഥയുടെ സമാപന റാലിയിൽ ഒരുലക്ഷത്തോളം യുവജനങ്ങൾ അണിനിരന്നു. സംസ്ഥാനത്തെ 22 ജില്ലയിൽക്കൂടി 2400ഓളം കിലോമീറ്റർ സഞ്ചരിച്ച് ഡിസംബർ 23ന് ജാദവ്‌പുരിലാണ്‌ യാത്ര പൂർത്തിയായത്‌. ബിജെപിയുടെ അക്രമ രാഷ്ട്രീയത്തെയും അഴിമതിയേയും എതിർക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ച് ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പോരാട്ടം തുടരുമെന്നും റാലിയിൽ പ്രഖ്യാപിച്ചു.

കർഷക തൊഴിലാളികളുൾപ്പെടെയുള്ള ജനങ്ങൾ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി ബ്രിഗേഡ് പരേഡ് മൈതാനിലെത്തി. ചിലയിടങ്ങളിൽ റാലിയ്ക്ക് എത്തിയ പ്രകടനങ്ങൾ തടയാൻ പൊലീസ് ശ്രമിച്ചു. റാലിയിൽ പങ്കെടുത്തവർ രാജ്യം രക്ഷിയ്ക്കുമെന്ന പ്രതിജ്ഞ ചൊല്ലി. സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ദുരുബജ്യോതി ഷഹയുടെ അദ്ധ്യക്ഷതയിൽ നടന്ന റാലിയിൽ അഖിലേന്ത്യ പ്രസിഡന്റ് എ റഹിം, ജനറൽ സെക്രട്ടറി ഹിമാൺസുറായ് ഭട്ടാചര്യ, സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി, സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, അഭാഷ് റോയ് ചൗധരി, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സുജൻ ഭട്ടാചര്യ എന്നിവർ സംസാരിച്ചു. പശ്ചിമ ബംഗാൾ ഡമോക്രാറ്റിക്ക് യുവ ഫെഡറേഷന്റെ പ്രഥമ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചര്യ ഡിവൈഎഫ് ഇൻസാഫ് റാലിയ്ക്ക് ആശംസ അർപ്പിച്ച് സന്ദേശം അയച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയർന്ന ഉദ്യോഗസ്ഥർക്ക് വന്ദേഭാരതിൽ യാത്രബത്ത അനുവദിക്കാൻ തീരുമാനം

Next Post

മുംബൈയിൽ 9 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശികൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുംബൈയിൽ 9 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശികൾ പിടിയിൽ

മുംബൈയിൽ 9 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശികൾ പിടിയിൽ

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ; കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌: മന്ത്രി കെ എൻ ബാലഗോപാൽ

‘ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി’; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ, സംഭവിച്ചത്

'ആ അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി'; നിമിഷങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ, സംഭവിച്ചത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021