• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍ ; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

by Web Desk 01 - News Kerala 24
January 17, 2022 : 1:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍ ; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

കോട്ടയം : ഗുണ്ടാസംഘങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടതെന്ന് പോലീസ്. പ്രതിയായ ജോമോനെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. അടുത്തിടെ കാപ്പാ കേസിൽ അപ്പീൽ നൽകി ഇയാൾ തിരിച്ചെത്തി. എന്നാൽ തിരിച്ചെത്തിയപ്പോൾ ഗുണ്ടാസംഘങ്ങൾക്കിടയിൽ ജോമോന് പരിഗണന ലഭിച്ചില്ല. തന്റെ മേധാവിത്വം നഷ്ടമാകുമെന്ന് ഭയന്നാണ് ജോമോൻ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. പുലർച്ചെ ഒന്നരയ്ക്കാണ് ഷാനിനെ കാണാനില്ലെന്ന് അമ്മയും സഹോദരിയും പരാതി നൽകിയത്. പിന്നാലെ പോലീസ് വാഹന പരിശോധനയടക്കം ഊർജിതമാക്കി. 3.30-ഓടെയാണ് പോലീസ് സ്റ്റേഷന് മുന്നിലെത്തി ഒരാൾ ബഹളംവെച്ചത്. നോക്കിയപ്പോൾ മൃതദേഹവും കണ്ടതായും ജില്ലാ പോലീസ് മേധാവി എസ്.ശില്പ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല ഷാനിനെ മർദിച്ചതെന്നാണ് പ്രതിയുടെ മൊഴിയെന്നും ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എസ്.പി. വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെയാണ് ജോമോൻ വിമലഗിരി സ്വദേശിയായ ഷാൻബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാൾ പോലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. പിന്നാലെ പോലീസെത്തി ജോമോനെ പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോൻ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയത്. തുടർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാനിന്റെ ശരീരത്തിൽ ഇരുമ്പ് വടി കൊണ്ട് മർദനമേറ്റതിന്റെ നിരവധി പാടുകളുമുണ്ട്. കാപ്പാ ചുമത്തി പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ ഗുണ്ടാസംഘങ്ങൾക്കിടയിൽ പ്രാധാന്യം ഇല്ലാതായെന്നാണ് പോലീസ് പറയുന്നത്. കോട്ടയത്ത് തിരിച്ചെത്തിയിട്ടും സുഹൃത്തുക്കളാരും ഇയാളുമായി സഹകരിക്കുകയും ചെയ്തില്ല. അതിനാൽ തന്റെ മേധാവിത്വം ഉറപ്പാക്കാൻ എതിരാളി സംഘത്തിൽപ്പെട്ടവരെ ലക്ഷ്യമിടുകയായിരുന്നു. കൊല്ലപ്പെട്ട ഷാൻബാബു മറ്റൊരു ഗുണ്ടയായ സൂര്യന്റെ സുഹൃത്താണ്. ജോമോനും സൂര്യനും കോട്ടയത്ത് ഗുണ്ടാസംഘങ്ങളുണ്ട്. സൂര്യൻ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദിച്ചു. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോൻ പോലീസിനോട് പറഞ്ഞിട്ടുള്ളത്. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം കൃത്യത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായാണ് പോലീസിന്റെ സംശയം. പ്രതി ജോമോനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽപേർ വൈകാതെ പിടിയിലാകുമെന്നും സൂചനയുണ്ട്. കൊല്ലപ്പെട്ട ഷാൻബാബുവിന്റെ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾക്കെതിരേ കോട്ടയത്തെ പോലീസ് സ്റ്റേഷനുകളിൽ കേസുകളൊന്നുമില്ല. എന്നാൽ മറ്റിടങ്ങളിൽ കേസുകളുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടയത്തെ സുരക്ഷ വർധിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാമുകനുമായി തെറ്റിയതില്‍ വിഷമം – കരഞ്ഞുകൊണ്ട് യുവതി തീവണ്ടിപ്പാളത്തിലേക്ക് ; നാട്ടുകാര്‍ തിരിച്ചയച്ചു

Next Post

കോട്ടയത്തെ കൊലപാതകം പോലീസിന് അപമാനം ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് വി ഡി സതീശൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോട്ടയത്തെ കൊലപാതകം പോലീസിന്  അപമാനം ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് വി ഡി സതീശൻ

കോട്ടയത്തെ കൊലപാതകം പോലീസിന് അപമാനം ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് വി ഡി സതീശൻ

കെ-റെയില്‍ ; ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

കെ-റെയില്‍ ; ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; ഓണ്‍ലൈന്‍ ക്ലാസിന് പ്രത്യേക ടൈംടേബിള്‍ : വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021