• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഹരിവരാസനം’ പുനരാവിഷ്‍കരിച്ച് ഉണ്ണി മുകുന്ദനും സംഘവും; ‘മാളികപ്പുറ’ത്തിലെ ഗാനം

by Web Desk 04 - News Kerala 24
December 23, 2022 : 9:17 pm
in Entertainment, News
0
A A
0
‘ഹരിവരാസനം’ പുനരാവിഷ്‍കരിച്ച് ഉണ്ണി മുകുന്ദനും സംഘവും; ‘മാളികപ്പുറ’ത്തിലെ ഗാനം

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകരില്‍ കൊതുകം ഉണര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിക്കുകയാണ് അണിയറക്കാര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് പുത്തൂര്‍ എന്ന ഗായകനാണ്. ആയിരത്തിനടുത്ത് ഗായകരില്‍ നിന്നാണ് ഗാനം ആലപിപ്പാന്‍ പ്രകാശിനെ തെരഞ്ഞെടുത്തതെന്ന് അണിയറക്കാര്‍ പറയുന്നു.

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണിമുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിന്‍റെ സഹോദരന് വെടിയേറ്റു

Next Post

നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

‘പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി’; വിമര്‍ശനവുമായി വിനയന്‍

'പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി'; വിമര്‍ശനവുമായി വിനയന്‍

ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ ശ്രദ്ധയ്ക്ക് ; കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല കാരണം

ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ ശ്രദ്ധയ്ക്ക് ; കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല കാരണം

ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം

ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021