• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി’; വിമര്‍ശനവുമായി വിനയന്‍

by Web Desk 04 - News Kerala 24
December 23, 2022 : 9:29 pm
in Entertainment, News
Reading Time: 1 min read
0
A A
0
‘പത്തൊമ്പതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയില്‍ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിന്‍റെ കുബുദ്ധി’; വിമര്‍ശനവുമായി വിനയന്‍

താന്‍ സംവിധാനം ചെയ്‍ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനം സാധ്യമാകാതിരുന്നതിനു പിന്നില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ കുബുദ്ധിയാണെന്ന് വിനയന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍റെ വിമര്‍ശനം. രഞ്ജിത്തിന്‍റെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വിനയന്‍ സംസാരിച്ചിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണ്‍ വിനയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അരുണിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് വിനയന്‍ ഇതില്‍ തനിക്ക് പറയാനുള്ളത് വിശദീകരിക്കുന്നത്.

വിനയന്‍റെ കുറിപ്പ്

സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റുമായ ശ്രീ എൻ അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി.. എൻെറ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്.. അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും “പത്തൊൻപതാം നൂറ്റാണ്ട്” എന്നസിനിമ IFFK യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബൈലോ അനുവദിക്കുന്നില്ല എന്ന ചെയർമാൻെറ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്..

ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു: മന്ത്രീ ശ്രീ വി എൻ വാസവൻ പറഞ്ഞത്, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലെങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺമറഞ്ഞ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്ന നിലയിലും കലാമൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്.. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു.. പക്ഷേ അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയെ പറ്റിയാണ് ഞാൻ പറഞ്ഞത്.. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മിറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളൂ എന്നാണ് എൻെറ അറിവ്.

ശ്രീ രഞ്ജിത്തിന്‍റെ “പലേരിമാണിക്യം” അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരൻെറ ട്രിബ്യൂട്ടായി കാണിച്ചതു പ്രശംസനീയം തന്നെ.. അതുപോലെ തന്നെ ചരിത്രത്തിൻെറ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു. പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപ്പുകഴ്ത്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്.. വിനയനെ തമസ്കരിക്കാനും സിനിമ ചെയ്യിക്കാതിരിക്കാനും ഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എൻെറ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു; 9,517 പ്രവാസികളെ നാടുകടത്തി

Next Post

ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ ശ്രദ്ധയ്ക്ക് ; കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല കാരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ ശ്രദ്ധയ്ക്ക് ; കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല കാരണം

ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ ശ്രദ്ധയ്ക്ക് ; കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല കാരണം

ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം

ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

ഡൽഹി മേയർ: തലസ്ഥാനം ഭരിക്കാൻ ഷെല്ലി; എഎപി സ്ഥാനാർഥിക്ക് എതിരില്ല

രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

രാഹുലിന്റെ ജനപിന്തുണയില്‍ ബിജെപിക്ക് ഭയം, തടയാൻ സർക്കാർ ശ്രമം; യാത്ര തുടരും: ഖര്‍ഗെ

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കി; 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021