• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഖിലേന്ത്യാ ‘അടി ’ നേട്ടമാക്കി സുരേന്ദ്രൻ; അഴിച്ചുപണിക്ക് മടിച്ച് ബിജെപി നേതൃത്വം

by Web Desk 04 - News Kerala 24
January 6, 2023 : 10:37 am
in Kerala, News
Reading Time: 1 min read
0
A A
0
അഖിലേന്ത്യാ ‘അടി ’ നേട്ടമാക്കി സുരേന്ദ്രൻ; അഴിച്ചുപണിക്ക് മടിച്ച് ബിജെപി നേതൃത്വം

തിരുവനന്തപുരം: ബിജെപി ഭാരവാഹികളുടെ കാലാവധി അവസാനിച്ചെങ്കിലും സ്ഥാനമോഹികളുടെ കലഹം ഭയന്ന്‌ അഴിച്ചുപണിക്ക്‌ മടിച്ച്‌ ദേശീയ നേതൃത്വം. പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പും താമസിയാതെ ലോക്‌‌സഭാ തെരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ പാർട്ടിയിലെ ഗ്രൂപ്പ്‌ അടി ദോഷം ചെയ്യുമെന്ന നിലപാടിലാണ്‌ വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ. കേരളമുൾപ്പെടെയുള്ള സംസ്ഥാന അധ്യക്ഷന്മാരെ തൽക്കാലത്തേക്ക്‌ മാറ്റിയേക്കില്ലെന്ന സൂചന നേതാക്കൾ പുറത്തുവിടുന്നതും ഈ സാഹചര്യത്തിലാണ്‌. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ്‌ ജാവ്‌ഡേക്കർ തിരുവനന്തപുരത്ത്‌ തങ്ങുന്നുണ്ട്‌. ചില സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ അധ്യക്ഷന്മാർക്കും മാറ്റമുണ്ടായേക്കും.

അതേസമയം, സുരേന്ദ്രനെ മാറ്റിയാൽ അടുത്ത ഊഴം ജനറൽ സെക്രട്ടറി എം ടി രമേശിന്‌ നൽകേണ്ടിവരുമെന്നതിനാലാണ്‌ സഹമന്ത്രി വി മുരളീധരൻ ഇടപെട്ട്‌ സംസ്ഥാന അധ്യക്ഷന്റെ കാലാവധി നീട്ടാൻ ശ്രമിക്കുന്നത്‌ എന്നാണ്‌ എതിർവിഭാഗം നേതാക്കൾ പറയുന്നത്‌. രമേശും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ എസ്‌ സുരേഷും ഒഴികെ ഒരു ഭാരവാഹിയും പ്രവർത്തിക്കുന്നില്ലെന്നാണ്‌ ജാവ്‌ഡേക്കർ ദേശീയ നേതൃത്വത്തിന്‌ നൽകിയ റിപ്പോർട്ട്‌. ഇവർ രണ്ടുപേരും പി കെ കൃഷ്‌ണദാസ്‌ പക്ഷക്കാരാണ്‌. കൃഷ്‌ണദാസിന്‌ ഒരു ടേം കൂടി നൽകണമെന്ന ആലോചനയും നേരത്തെ ദേശീയ നേതാക്കൾ നടത്തിയിരുന്നു.

ഇപ്പോൾ എന്ത്‌ മാറ്റം വരുത്തിയാലും ഗ്രൂപ്പ്‌ യുദ്ധം രൂക്ഷമാകുമെന്ന റിപ്പോർട്ടാണ്‌ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന്‌ ദേശീയ നേതൃത്വത്തിന്‌ ലഭിച്ചിട്ടുള്ളത്‌. തമിഴ്‌നാട്ടിൽ അധ്യക്ഷൻ അണ്ണാമലൈക്കെതിരെ വലിയൊരു വിഭാഗം നേതാക്കൾ പരസ്യമായി പോരിലാണ്‌. സംസ്ഥാന നേതാവ്‌ ഗായത്രി രഘുറാം കഴിഞ്ഞ ദിവസം ബിജെപി വിട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിമ്മിൽ വർക്കൗട്ടിനിടെ ഹോട്ടലുടമ കുഴഞ്ഞുവീണ് മരിച്ചു

Next Post

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; യുവാവ് റിമാൻഡിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; യുവാവ് റിമാൻഡിൽ

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; യുവാവ് റിമാൻഡിൽ

തൊഴിലവസരം സൃഷ്ടിക്കൽ; സര്‍ക്കാര്‍ ഇടപെടൽ ഫലം കാണുന്നു: മുഖ്യമന്ത്രി

തൊഴിലവസരം സൃഷ്ടിക്കൽ; സര്‍ക്കാര്‍ ഇടപെടൽ ഫലം കാണുന്നു: മുഖ്യമന്ത്രി

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

തൊഴിലില്ലായ്‌മ‌യെ നേരിടാതെ ജനവിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ: ബൃന്ദ കാരാട്ട്

ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

ബത്തേരി നഗരത്തിൽ കാട്ടാനയിറങ്ങി; വഴിയാത്രക്കാരനെ തുമ്പിക്കൈ കൊണ്ട് തട്ടി നിലത്തിട്ടു

കഞ്ചാവ് ശേഖരവും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കഞ്ചാവ് ശേഖരവും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021