• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സമൂഹവുമായി ഇടപെട്ടാല്‍ ഒമിക്രോണ്‍ ഉറപ്പ് ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

by Web Desk 01 - News Kerala 24
December 23, 2021 : 10:21 am
in Health, News, World
Reading Time: 1 min read
0
A A
0
സമൂഹവുമായി ഇടപെട്ടാല്‍ ഒമിക്രോണ്‍ ഉറപ്പ് ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ദില്ലി : ലോകമെങ്ങും പരിഭ്രാന്തി പരത്തി കൊണ്ടാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത്. വ്യാപകമായ വാക്സീന്‍ വിതരണത്തിന് ശേഷം ജനജീവിതം കൈവരിച്ച സാധാരണ നില വീണ്ടും തകിടം മറിയുമോ എന്ന ആശങ്ക ശക്തമാണ്. ഡെല്‍റ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോണ്‍ മാറിക്കഴിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ അണുബാധകളില്‍ 73 ശതമാനവും ഒമിക്രോണ്‍ മൂലമായിരുന്നു. സമൂഹവുമായി ഏതെങ്കിലും തരത്തില്‍ ഇടപെടുന്നവര്‍ക്കെല്ലാം ഒമിക്രോണ്‍ ബാധിക്കപ്പെടാനുള്ള സാധ്യത പ്രവചിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. നിലവില്‍ ഒമിക്രോണിന്‍റെ വ്യാപന നിരക്ക് പരിഗണിച്ചാല്‍ ആര്‍ക്കും കോവിഡ് വരാവുന്ന സാഹചര്യമാണെന്ന് അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ സീനിയര്‍ സ്കോളര്‍ ഡോ. അമേഷ് അടല്‍ജ പറയുന്നു.

പൂര്‍ണമായും വാക്സീന്‍ എടുക്കുക മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സീന്‍ എടുക്കാത്തവര്‍ക്ക് കടുത്ത രോഗബാധയുടെയും മരണത്തിന്‍റെയും മഞ്ഞുകാലമാണ് വരാന്‍ പോകുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും ഡേറ്റയുടെ അടിസ്ഥാനത്തില്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കയിലെ ഒമിക്രോണ്‍ മൂലമുള്ള കേസുകള്‍ ഗണ്യമായി വര്‍ധിക്കുമെന്ന് യൂട്ട സര്‍വകലാശാല പ്രഫസര്‍ ഡി സ്റ്റീഫന്‍ ഗോള്‍ഡ്സ്റ്റീനും പറയുന്നു.

കഴിഞ്ഞ മഞ്ഞുകാലത്തെ അപേക്ഷിച്ച് കൂടുതല്‍ കോവിഡ് കേസുകള്‍ ഈ വര്‍ഷം ഉണ്ടാകാമെന്നും പ്രഫ ഗോള്‍സ്റ്റീന്‍ ആശങ്കപ്പെടുന്നു. വ്യാപനശേഷി കൂടിയ ഒമിക്രോണ്‍ കോവിഡിന്‍റെ പുതു തരംഗത്തിന് കാരണമാകുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധയും സാന്‍ ഫ്രാന്‍സിസ്കോ സര്‍വകലാശാല പ്രഫസറുമായ ഡോ. മോണിക്ക ഗാന്ധിയും അഭിപ്രായപ്പെടുന്നു. ന്യൂയോര്‍ക്ക് പ്രദേശത്തെ പുതിയ അണുബാധകളില്‍ 90 ശതമാനത്തിന് മുകളിലും ഒമിക്രോണ്‍ മൂലമാണ്. ആറര ലക്ഷണത്തിലധികം പുതിയ ഒമിക്രോണ്‍ അണുബാധകള്‍ കഴിഞ്ഞയാഴ്ച അമേരിക്കയില്‍ ഉണ്ടായതായി ദേശീയ കണക്കുകൾ സൂചിപ്പിക്കുന്നു. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രോഗവ്യാപനത്തിന് സമാനമായ സ്ഥിതിയാണ് അമേരിക്കയിലെന്നും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) ഡയറക്ടര്‍ ഡോ. റോഷല്‍ വലന്‍സ്കിയും പറയുന്നു. ഡിസംബര്‍-ജനുവരിയിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കൂടി കഴിയുന്നതോടെ പല രാജ്യങ്ങളിലും വന്‍ തോതിലുള്ള കോവിഡ് തരംഗങ്ങള്‍ക്കുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചു ; പ്രായം 25ല്‍ നിന്നും 21 ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

Next Post

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്തം എന്നുമുണ്ടാകും : മന്ത്രി കെ.എൻ. ബാലഗോപാൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ചാറ്റിങിനെ ചൊല്ലി തർക്കം : കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

ചാറ്റിങിനെ ചൊല്ലി തർക്കം : കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് ഒരു കോടി നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് ഒരു കോടി നഷ്ടപരിഹാരം

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും  :  മന്ത്രി കെ. കൃഷ്ണൻകുട്ടി

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും : മന്ത്രി കെ. കൃഷ്ണൻകുട്ടി

കോവിഡ് വ്യാപനം ;  വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

കോവിഡ് വ്യാപനം ; വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി  ;  വിമർശനത്തിന് മറുപടിയുമായി സാമന്ത

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി ; വിമർശനത്തിന് മറുപടിയുമായി സാമന്ത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021