കാസര്‍കോട്: കലക്ടര്‍ കെ. ഇമ്പശേഖറും പൊലീസ് മേധാവി പി. ബിജോയിയും പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവ. കോളജ്, ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലാണ് കലക്ടറും പൊലീസ് മേധാവിയും സന്ദർശിച്ചത്. സ്ട്രോങ് റൂമുകൾ പരിശോധിച്ച് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പോളിങ് സാമഗ്രികളുടെ വിതരണം അനായാസമാക്കണമെന്ന് കലക്ടര്‍ ഉപ വരണാധികാരികള്‍ക്കും ഇ.ആര്.ഒമാര്‍ക്കും നിര്‍ദേശം നല്കി. അസി. റിട്ടേണിങ് ഓഫിസര്‍മാരായ പി. ബിനുമോന്, സൂഫിയാന് അഹമ്മദ്, പി. ഷാജു, ഇ.ആര്.ഒമാരായ പി. ഷിബു, എം. മായ, പി.എം. അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.